'ബിജെപി രാമനെ യുദ്ധം ചെയ്യുന്നവനും ഹനുമാനെ ആംഗ്രി ബേര്‍ഡുമാക്കി മാറ്റി'- ഭൂപേഷ് ഭാഗേല്‍

റായ്പൂര്‍: ആദിപുരുഷ് സിനിമ വിവാദമായതിനുപിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേല്‍. ബിജെപി യഥാര്‍ത്ഥ രാമന്റെയും ഹനുമാന്റെയും പ്രതിച്ഛായ തന്നെ മാറ്റിയെന്നാണ് ഭൂപേഷ് ഭാഗേല്‍ പറയുന്നത്. 'മര്യാദാ പുരുഷോത്തമനായ രാമനെ യുദ്ധം ചെയ്യുന്ന രാമനും ഭക്തിയുടെയും ശക്തിയുടെയും പ്രതീകമായ ഹനുമാനെ ആംഗ്രി ബേര്‍ഡുമാക്കി മാറ്റി'- ഭൂപേഷ് ഭാഗേല്‍ കുറ്റപ്പെടുത്തി. രാമായണ കഥയെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

ജൂണ്‍ പതിനാറിനാണ് പ്രഭാസ് കേന്ദ്രകഥാപാത്രമായെത്തിയ ആദിപുരുഷ് തിയറ്ററുകളിലെത്തിയത്. മോശം വിഎഫ്എക്‌സിന്റെയും സംഭാഷങ്ങളുടെയും പേരില്‍ ഇപ്പോഴും ചിത്രം വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ്. സിനിമ കാണാന്‍ ഹനുമാന്‍ വരുമെന്ന് ചൂണ്ടിക്കാട്ടി എല്ലാ തിയറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടുമെന്ന പ്രസ്താവന നടത്തിയും തിയറ്ററുകളില്‍ പൂജ ചെയ്തും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിനെതിരെ റിലീസായതിനുശേഷം ഹിന്ദുത്വ സംഘടനകള്‍ തന്നെയാണ് രംഗത്തുവന്നത്. പുരാണ കഥാപാത്രങ്ങളെ വികലമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് മുംബൈയില്‍ രാഷ്ട്ര പഥം എന്ന സംഘടന ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേപ്പാളില്‍ വരെ ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. ആദിപുരുഷില്‍ സീത ജനിച്ചത് ഇന്ത്യയിലാണ് എന്ന് പറയുന്നതാണ് നേപ്പാളില്‍ രണ്ടിടത്ത് ഹിന്ദി സിനിമകള്‍ക്കുതന്നെ വിലക്കേര്‍പ്പെടുത്താന്‍ കാരണമായത്. സീത നേപ്പാളിലാണ് ജനിച്ചതെന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More