ഞങ്ങള്‍ തിരിച്ചടിച്ചാല്‍ താങ്ങില്ല, ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്- ബിജെപിയോട് എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തതിനുപിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഡിഎംകെ തിരിച്ചടിച്ചു തുടങ്ങിയാല്‍ ബിജെപിക്ക് അത് താങ്ങാനാവില്ലെന്നും ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്‍കംടാക്‌സും സി ബി ഐയുമെല്ലാം റെയ്ഡുകള്‍ നടത്തുന്നത് ഭീഷണിപ്പെടുത്താനാണെന്നും ഡിഎംകെയുടെ പോരാട്ടവീര്യം ഡല്‍ഹിയിലുളള നേതാക്കളോട് ചോദിച്ചുനോക്കിയാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം. 

'18 മണിക്കൂറോളം ഇഡി കസ്റ്റഡിയില്‍ സെന്തില്‍ ബാലാജിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇത് രാഷ്ട്രീയപകപോക്കലാണെന്ന കാര്യത്തില്‍ സംശയമില്ല. സെന്തില്‍ ബാലാജിക്കെതിരെ പരാതിയുണ്ടെങ്കില്‍ അദ്ദേഹത്തെ ചോദ്യംചെയ്യുന്നതിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍ അഞ്ചുതവണ ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എ ആയ, രണ്ടാം തവണ മന്ത്രിയായിരിക്കുന്ന ഒരാളെ തീവ്രവാദിയെപ്പോലെ ചോദ്യംചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്?  നേര്‍ക്കുനേര്‍ നിന്ന് രാഷ്ട്രീയം പറയാന്‍ ഞങ്ങള്‍ തയാറാണ്. എന്നാല്‍ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കാനാവില്ല'- എംകെ സ്റ്റാലിന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇഡിയും സി ബി ഐയും റെയ്ഡ് നടത്തുന്നുണ്ടെന്നും ഗുജറാത്ത്, യുപി പോലുളള സംസ്ഥാനങ്ങളെക്കുറിച്ച് അവര്‍ക്ക് യാതൊരു അറിവുമില്ലെന്നും സ്റ്റാലിന്‍ പരിഹസിച്ചു. ഭീഷണിപ്പെടുത്തി വശത്താക്കലിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എ ഐ എ ഡി എം കെ എന്നും ജയലളിതയുടെ മരണശേഷം ബിജെപി അവരെ ഭീഷണിപ്പെടുത്തി വശത്താക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More