1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

എഡ്ടെക് സ്ഥാപനമായ ബൈജൂസിൽ നിന്ന് 1000 ജീവനക്കാരെ കൂടി പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദ മോണിങ് കോൺടെക്സ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ജോലി നഷ്ടമാവുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ 280 ട്യൂഷൻ സെന്ററുകളിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ടീമുകളിൽ നിന്ന് രണ്ട് ജീവനക്കാരെ വീതം പിരിച്ചുവിടാൻ ഇതിനകംതന്നെ മാനേജർമാർക്ക് നിർദ്ദേശം നൽകിയതായി ഹിന്ദുസ്ഥാൻ ടൈംസും റിപ്പോര്‍ട്ട് ചെയ്തു.

2022 ഒക്ടോബറില്‍ 2,500 ജീവനക്കാരെ പിരിച്ചുവിടുന്നതായി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. അതേസമയം പിരിച്ചുവിടല്‍ വാര്‍ത്തയോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാഴ്‌ച മുമ്പാണ് ഇന്ത്യയില്‍ ബൈജൂസ് വീണ്ടും പിരിച്ചുവിടൽ തുടങ്ങിയത്. 'K10' ടീമിലുള്ള ഏകദേശം അഞ്ഞൂറിലധികം ജീവനക്കാര്‍ക്ക് ഇതിനകംതന്നെ ജോലി നഷ്ടപ്പെട്ടുവെന്നാണ് ചില ജീവനക്കാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിന്റർഗാർട്ടൻ മുതൽ പത്താം ക്ലാസുവരെയുള്ള ടീമിനെ നയിക്കുന്നവരെ ബൈജൂസ് ചുരുക്കി വിളിക്കുന്നതാണ് K10. ബൈജുവിന്റെ പ്രധാന ഉൽപ്പന്നവും ഇന്ത്യയിലെ പ്രധാന ബിസിനസും K10-നെ ചുറ്റിപറ്റിയാണ് നില്‍ക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 1 week ago
Education

പ്ലസ്‌ വണ്‍ പ്രവേശനം: ജംബോ ബാച്ചുമായി സംസ്ഥാന സര്‍ക്കാര്‍

More
More
Web Desk 11 months ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 11 months ago
Education

കഴിഞ്ഞ 10 വർഷത്തിനിടെ കൊമേഴ്‌സ് പഠിച്ചത് വെറും 14% വിദ്യാർത്ഥികൾ - പഠനം

More
More
National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More