പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ മാസമാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.  99.47 ശതമാനമായിരുന്നു വിജയം. എസ്എസ്എല്‍സി പരീക്ഷ ഫലം വി. ശിവന്‍കുട്ടിയാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ പരീക്ഷ എഴുതിയത് 4,22,226 പേരാണ്. അതില്‍ 4,19651വിദ്യാര്‍ത്ഥികളാണ് തുടര്‍ പഠനത്തിന് അര്‍ഹരായത്. 

കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് കഴിഞ്ഞ ദിവസം വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ പഠനരീതി കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നതായും മന്ത്രികൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളില്‍ 36 ശതമാനം പേര്‍ക്ക് കഴുത്ത് വേദന, 28 ശതമാനം പേർക്ക് കണ്ണ് വേദന, 36 ശതമാനം പേർക്ക് തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്കുള്ള വാക്സിന്‍ ലഭ്യമാകുന്ന മുറക്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ ഉടന്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്‌കൂളുകള്‍ തുറക്കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി. കഴിഞ്ഞ ദിവസം ആരംഭിച്ച വാക്സിനേഷന്‍ യജ്ഞം പ്രധാനമായും ഊന്നല്‍ നല്‍കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സിന്‍ നല്‍കാനാണ്. അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍പി, യുപി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുക ഈ യജ്ഞത്തിന്റെ ലക്ഷ്യമാണ്. വാക്സിന്‍ ലഭിക്കാനായി വിദ്യര്‍ത്ഥികള്‍ കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Education

പ്ലസ്‌ വണ്‍ പ്രവേശനം: ജംബോ ബാച്ചുമായി സംസ്ഥാന സര്‍ക്കാര്‍

More
More
National Desk 11 months ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

More
More
Web Desk 11 months ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 11 months ago
Education

കഴിഞ്ഞ 10 വർഷത്തിനിടെ കൊമേഴ്‌സ് പഠിച്ചത് വെറും 14% വിദ്യാർത്ഥികൾ - പഠനം

More
More
National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More