രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

James Thomson's Building at IIT | Ayaneshu Bhardwaj

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇന്ത്യയിലെ മൊത്തം കോളേജുകൾ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വിഷയങ്ങൾ എന്നിങ്ങനെ തരംതിരിച്ചാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (IIT-M) ആണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ എന്നിവയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍.

കഴിഞ്ഞ വർഷത്തിന് സമാനമായി സർവകലാശാലകളിൽ ഒന്നാം സ്ഥാനം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നിലനിര്‍ത്തി. കൂടാതെ ജെഎൻയുവും ജാമിയ മിലിയ ഇസ്ലാമിയയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും തീരുമാനങ്ങൾ എടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുക എന്നതാണ് റാങ്കിംഗ് പുറത്തു വിടുന്നതുകൊണ്ട് NIRF ഉദ്ദേശിക്കുന്നതെന്ന് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ സെക്രട്ടറി അനിൽ കുമാർ വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഇൻസ്റ്റിറ്റ്യൂട്ടുകളും മറ്റെല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള മികച്ച 5 സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് നോക്കാം:

ഏറ്റവും മികച്ച കോളേജുകള്‍:

മിറാൻഡ ഹൗസ് കോളേജ് - ഡല്‍ഹി

ഹിന്ദു കോളേജ് - ഡല്‍ഹി

പ്രസിഡൻസി കോളേജ്  - ചെന്നൈ

കൃഷ്ണമ്മാൾ കോളേജ് ഫോര്‍ വുമണ്‍ - കോയമ്പത്തൂർ 

സെന്റ് സേവ്യേഴ്‌സ് കോളേജ് - കൊൽക്കത്ത

ഏറ്റവും മികച്ച എൻജിനീയറിങ് സ്ഥാപനങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്, 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂർ, ഉത്തർപ്രദേശ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കി, ഉത്തരാഖണ്ഡ്

ഏറ്റവും മികച്ച ഫാർമസി സ്ഥാപനങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഹൈദരാബാദ്, തെലങ്കാന

ജാമിയ ഹംദർദ്, ന്യൂഡൽഹി

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) പിലാനി, രാജസ്ഥാൻ

ജെഎസ്എസ് കോളേജ് ഓഫ് ഫാർമസി, ഊട്ടി, തമിഴ്നാട്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, മുംബൈ, മഹാരാഷ്ട്ര

ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബെംഗളൂരു, കർണാടക

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്, തമിഴ്നാട്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ, മുംബൈ, മഹാരാഷ്ട്ര

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ, പശ്ചിമ ബംഗാൾ

ഏറ്റവും മികച്ച ഇന്നോവേഷൻ സ്ഥാപനങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂർ, ഉത്തർപ്രദേശ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്, തമിഴ്നാട്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഹൈദരാബാദ്, തെലങ്കാന

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബെംഗളൂരു, കർണാടക

ഏറ്റവും മികച്ച ലോ കോളേജുകൾ

നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബെംഗളൂരു, കർണാടക

നാഷണൽ ലോ യൂണിവേഴ്സിറ്റി (NLU), ന്യൂഡൽഹി

നൽസർ യൂണിവേഴ്സിറ്റി ഓഫ് ലോ, ഹൈദരാബാദ്, തെലങ്കാന

പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡീഷ്യൽ സയൻസസ്, കൊൽക്കത്ത, പശ്ചിമ ബംഗാൾ

 ജാമിയ മിലിയ ഇസ്ലാമിയ, ന്യൂഡൽഹി

ഏറ്റവും മികച്ച ആർക്കിടെക്ചർ സ്ഥാപനങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കി, ഉത്തരാഖണ്ഡ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കറ്റ്, കോഴിക്കോട്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ, പശ്ചിമ ബംഗാൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) തിരുച്ചിറപ്പള്ളി, തമിഴ്നാട്

സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ, ന്യൂഡൽഹി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.nirfindia.org/2023/Ranking.html

Contact the author

Web Desk

Recent Posts

National Desk 10 months ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

More
More
Web Desk 10 months ago
Education

കഴിഞ്ഞ 10 വർഷത്തിനിടെ കൊമേഴ്‌സ് പഠിച്ചത് വെറും 14% വിദ്യാർത്ഥികൾ - പഠനം

More
More
National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More
Web Desk 2 years ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More