കനത്ത മഴയില്‍ ചോര്‍ന്നൊലിച്ച് നരേന്ദ്രമോദി സ്‌റ്റേഡിയം; പുറംമോടി മാത്രമേയുളളുവെന്ന് വിമര്‍ശനം

അഹമ്മദാബാദ്: കനത്ത മഴയില്‍ ചോര്‍ന്നൊലിച്ച് ഗുജറാത്തിലെ നരേന്ദ്രമോദി സ്‌റ്റേഡിയം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്രമോദി സ്‌റ്റേഡിയം മഴയില്‍ ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേല്‍ക്കൂരയ്ക്കുതാഴെ കളി കാണാനെത്തിയവര്‍ക്ക് ഇരിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.

പഴയ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം നവീകരിച്ച് അടുത്തിടെയാണ് അതിന് പ്രധാനമന്ത്രിയുടെ പേരിട്ട് ഉദ്ഘാടനം ചെയ്തത്. നല്ലൊരു മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതാണോ നവീകരണം എന്നാണ് ചോര്‍ന്നൊലിക്കുന്ന സ്‌റ്റേഡിയത്തിന്റെ വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോദിയുടെ പേരിട്ട സ്റ്റേഡിയത്തിന് പുറംമോടി മാത്രമേയുളളുവെന്നും ചിലര്‍ കുറ്റപ്പെടുത്തി. കനത്ത മഴ മൂലം ടോസിടാന്‍ പോലും പറ്റാത്ത സാഹചര്യം ഉണ്ടായതോടെ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുളള ഫൈനല്‍ മത്സരം ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇടയ്ക്ക് മഴ മാറിയപ്പോള്‍ പിച്ചിലെ കവര്‍ മാറ്റിയെങ്കിലും വീണ്ടും മഴ പെയ്തു. ഒരേസമയം 1.32 ലക്ഷം ആളുകള്‍ക്ക് കളി കാണാനാകും എന്നതാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പ്രത്യേകത.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 19 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 2 days ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More