'നിങ്ങളുടെ നേതാക്കളില്‍ ആരെങ്കിലും സ്വന്തം മക്കളെക്കൊണ്ട് ഗോമൂത്രം കുടിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ' ?- ബിജെപി അണികളോട് പ്രിയങ്ക് ഖാര്‍ഗെ

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ. എന്തുകൊണ്ടാണ് ബിജെപി നേതാക്കള്‍ പാവപ്പെട്ടവരുടെ മക്കളെ കാവി ഷാള്‍ ധരിപ്പിക്കുകയും മതം സംരക്ഷിക്കാനായി തെരുവുകളിലേക്ക് ഇറക്കിവിടുകയും ചെയ്യുന്നതെന്ന് പ്രിയങ്ക് ഖാര്‍ഗെ ചോദിച്ചു. ബിജെപി നേതാക്കളുടെ മക്കള്‍ വിദേശരാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടുമ്പോള്‍ പാവപ്പെട്ടവരുടെ മക്കളാണ് കയ്യില്‍ ആയുധങ്ങളുമായി മത സംരക്ഷണത്തിനെന്ന പേരില്‍ തെരുവിലിറങ്ങുകയും ഗോമൂത്രം കുടിക്കുകയും ചെയ്യുന്നതെന്നും ബിജെപി നേതാക്കള്‍ ആദ്യം അവരുടെ മക്കള്‍ക്കാണ് കാവി ഷാള്‍ നല്‍കേണ്ടതെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. പ്രിയങ്കിന്റെ പ്രസംഗത്തിന്റെ വീഡിയോ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അടക്കം പങ്കുവെച്ചിട്ടുണ്ട്.

'എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ മാത്രം കാവി ഷാള്‍ ധരിക്കേണ്ടിവരുന്നത്? ബിജെപി നേതാക്കളുടെ മക്കള്‍ എവിടെയാണ്? നിങ്ങളെ കാവി ഷാള്‍ ധരിപ്പിക്കുന്നവരോട് ഈ ചോദ്യം ചോദിച്ചുനോക്കൂ. 'സാര്‍ നിങ്ങളുടെ മക്കള്‍ എന്താണ് ചെയ്യുന്നത്? നിങ്ങള്‍ അവരെയും കാവി ഷാള്‍ ധരിപ്പിച്ചിട്ടുണ്ടോ? അവരെയും മതം സംരക്ഷിക്കാനായി തെരുവിലേക്കിറക്കിയിട്ടുണ്ടോ? അവരെയും പശു സംരക്ഷണത്തിനായി പറഞ്ഞയച്ചിട്ടുണ്ടോ? അവരും കാലിത്തൊഴുത്തില്‍ പോയി ദിവസവും ഗോമൂത്രം കുടിക്കാറുണ്ടോ? ചാണകം കഴിക്കാറുണ്ടോ? എന്ന് അവരോട് ചോദിച്ചുനോക്കൂ. ബിജെപി എംഎല്‍എമാരുടെ മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഞാന്‍ അവരുടെ മക്കള്‍ക്കെതിരല്ല സംസാരിക്കുന്നത്. എന്നാല്‍ അശ്വന്ത് നാരായണന്റെ മകനെ നോക്കൂ, അവന്‍ അമേരിക്കയില്‍ എവിടെയോ ഉന്നതവിദ്യാഭ്യാസം നേടുന്നു. എസ് ടി സോമശേഖരന്റെ മകന്‍, അവനും ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ്. അവരുടെ മക്കളാരുംതന്നെ കാവി ഷാള്‍ ധരിച്ച് മതം സംരക്ഷിക്കാനിറങ്ങുന്നില്ല. ആരുടെ കയ്യിലും കത്തിയോ മറ്റ് ആയുധങ്ങളോ ഇല്ല. ഇതെല്ലാം പാവപ്പെട്ട ജനങ്ങളുടെ മക്കളുടെ കയ്യിലാണ്. നിങ്ങളാദ്യം നിങ്ങളുടെ മക്കള്‍ക്ക് കാവി ഷാള്‍ നല്‍കൂ. അതിനുശേഷം ഞങ്ങളുടെ മക്കളുടെ അടുത്തേക്ക് വരൂ. നിങ്ങളുടെ മക്കള്‍ അത് ചെയ്യുമെങ്കില്‍ ഞങ്ങളുടെ മക്കളെയും അതിന് അനുവദിക്കാം. ഇത്തരം പണികള്‍ക്ക് നിങ്ങള്‍ക്ക് പാവപ്പെട്ടവന്റെ മക്കളെയെ കിട്ടുന്നുളേളാ? നാണമില്ലേ'- എന്നാണ് പ്രിയങ്ക് ഖാര്‍ഗെ ചോദിക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 2 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More