ബിജെപി ബിഹാറിനെ ഭയക്കുന്നു; റാബ്രി ദേവിയെ ചോദ്യംചെയ്തതില്‍ പ്രതികരിച്ച് തേജസ്വി യാദവ്

പാറ്റ്‌ന: ജോലിക്ക് പകരം ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് അമ്മയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തതില്‍ പ്രതികരണവുമായി മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. റാബ്രി ദേവിയെ ഇഡി ചോദ്യംചെയ്യുന്നത് രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് തേജസ്വി പറഞ്ഞു. ഭാവിയില്‍ ഈ കേസില്‍ അവര്‍ തന്നെയും കുടുക്കിയേക്കാമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ തനിക്ക് ഒന്നിനെയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. 

'ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. കര്‍ണാടകയ്ക്കുശേഷം അവര്‍ ബിഹാറിനെയാണ് ഭയപ്പെടുന്നത്. അതിനാലാണ് ഞങ്ങളെ ലക്ഷ്യംവയ്ക്കുന്നത്. ഭാവിയില്‍ അവര്‍ എന്നെ കേസില്‍ കുടുക്കിയേക്കാം. എന്നാല്‍ ഞാനത് കാര്യമാക്കുന്നില്ല. തെറ്റ് ചെയ്യാത്തതിനാല്‍ ഞാന്‍ ഭയപ്പെടേണ്ട കാര്യമില്ല'- തേജസ്വി യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജോലിക്ക് പകരം ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി റാബ്രി ദേവിയെ ചോദ്യംചെയ്തത്. വ്യാഴാഴ്ച്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യല്‍ അഞ്ചുമണിക്കൂറോളം നീണ്ടു. റാബ്രി ദേവിയുടെയും ലാലു പ്രസാദ് യാദവിന്റെയും മക്കളായ തേജസ്വി യാദവ്, മിസ ഭാരതി, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരെ സി ബി ഐ നേരത്തെ ചോദ്യംചെയ്തിരുന്നു.

Contact the author

National Desk

Recent Posts

Web Desk 20 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More