കാലാവസ്ഥാ പ്രവചനത്തിന് ഇന്ത്യന്‍ കരസേനയുടെ അനുമാന്‍ ആപ്പ്

ഡല്‍ഹി: സൈന്യത്തിന് സമഗ്രമായ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് ഇന്ത്യന്‍ കരസേന പുതിയ ആപ്പ് ഒരുക്കി. അനുമാന്‍ ആപ്പ് എന്ന പേരില്‍ ഇത് ഈ മാസം 19 ന് ഡല്‍ഹിയില്‍ ലോഞ്ച് ചെയ്യും. കഴിഞ്ഞ വര്ഷം ഒപ്പുവെച്ച ധാരണാ പത്രമനുസരിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ്ങാണ് സേനക്കായി ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സൈനികരെ സംബന്ധിച്ച് കാലാവസ്ഥാ വിവരങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. അതുകൊണ്ട്തന്നെ ഈ ആപ്പ് നിര്‍ണായകമാകും. ചൈനാ അതിര്‍ത്തിയിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കായി കൂടുതല്‍ മികവുറ്റ ഉല്‍പ്പന്നങ്ങള്‍ സമീപഭാവിയില്‍ വാങ്ങുമെന്നും ധാരണയായതായാണ് റിപ്പോര്‍ട്ട്. 

രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയിലെ നിരീക്ഷണങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം എന്‍ സി എം ആര്‍ ഡബ്ലൂ എഫിനെ സഹായിക്കുമെന്ന് ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. നേരത്തെ എന്‍ സി എം ആര്‍ ഡബ്ലൂ എഫില്‍ നിന്നുള്ള വിവരങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യന്‍ സൈന്യത്തിന് സുപ്രധാന നീക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിനായുള്ള സാഹചര്യ ബോധവല്‍ക്കരണ മൊഡ്യൂള്‍, എന്റര്‍പ്രൈസ്‌ ക്ലാസ് ജി ഐ എസ് എന്നിവയ്ക്കായുള്ള സാഹചര്യ റിപ്പോര്‍ട്ടിംഗ് എന്നിവ ഉള്‍പ്പെടുന്ന നിരവധി സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് പുരോഗമിക്കുകയാണ്.  

സേനയുടെ പെര്‍ഫോമന്‍സ് മുന്‍നിര്‍ത്തി പുതിയ നിരവധി പദ്ധതികളാണ് കരസേനയുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്നത്. 2023നെ ‘മാറ്റങ്ങളുടെ വര്‍ഷമായി’ ആചരിക്കുന്നതിന്റെ ഭാഗമായാണിത്. പുതിയ പദ്ധതികള്‍ സൈനിക നീക്കങ്ങളെ പുനസംവിധാനം ചെയ്യും എന്നാണ് സേന കരുതുന്നത്. 

Contact the author

National desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More