ബിജെപി കേരളത്തിൽ വട്ടപ്പൂജ്യമായി തന്നെ തുടരട്ടെ- അരുന്ധതി റോയ്

കൊച്ചി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിയെക്കുറിച്ച് പ്രതികരണവുമായി എഴുത്തുകാരി അരുന്ധതി റോയ്. കര്‍ണാടക തെരഞ്ഞെടുപ്പ് വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്നും ഫലം വന്ന രാത്രി താന്‍ ഉറങ്ങാതെ സന്തോഷിക്കുകയായിരുന്നെന്നും അരുന്ധതി റോയ് പറഞ്ഞു. കേരളത്തില്‍ ബിജെപിക്ക് ആനമുട്ട എന്ന ട്രോള്‍ തനിക്ക് ഒരുപാടിഷ്ടമായെന്നും അതങ്ങനെ തന്നെ വട്ടപ്പൂജ്യമായി തുടരട്ടെയെന്നും അരുന്ധതി റോയ് പറഞ്ഞു. ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'വടക്കേ ഇന്ത്യയിലാണ് ഞാന്‍ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. എന്നാല്‍ കേരളംപോലൊരു സംസ്ഥാനം ഞാന്‍ കണ്ടിട്ടില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഞാന്‍ ഒരുപാട് സന്തോഷിച്ചു. ബിജെപി സമം ആനമുട്ട.  നമുക്ക് ആനയും വേണം മുട്ടയും വേണം പക്ഷെ ആനമുട്ട വേണ്ട. മണിപ്പൂരിലും ചത്തീസ്ഗഡിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയാമോ? തീ വന്ന് തീക്കൊളളിയോട് ഒരു ചാന്‍സ് തരാമോ എന്ന് ചോദിക്കുകയാണ്. അവസരം കിട്ടിയാല്‍ ബിജെപി കേരളത്തിലും തീവയ്ക്കും. അതിന് അനുവദിച്ചുകൂടാ'- അരുന്ധതി റോയ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്‍സിഇആര്‍ടി സിലബസില്‍നിന്ന് കേന്ദ്രം മായ്ച്ചുകളഞ്ഞ പാഠഭാഗങ്ങള്‍ തിരിച്ചുകൊണ്ടുവരുന്ന കേരളത്തെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു. ദി കേരളാ സ്റ്റോറി കേരളത്തിന്റെയല്ല നരേന്ദ്രമോദിയുടെ സ്‌റ്റോറിയാണെന്നും ആളുകള്‍ക്ക് പൊട്ടിച്ചിരിക്കാനുളള ഒരു അവസരം കൂടി ഇതുമൂലം വന്നുചേര്‍ന്നിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More