ഭയപ്പെടുത്തി കായിക താരങ്ങളെ പിന്തിരിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ കരുതേണ്ട - എ എ റഹീം

ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് എ എ റഹീം എം പി. ഡൽഹിയിലെ ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ഗുസ്‍തി കായിക താരങ്ങൾക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ ആക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് കായികതാരങ്ങളെ കയ്യേറ്റം ചെയ്തത്. അക്രമികളിൽ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥർ അടക്കം ഉണ്ടെന്നുള്ള വാർത്ത അങ്ങേയറ്റം ഗൗരവകരമാണ്. സമരത്തെ തകർക്കാൻ നടന്ന ഗൂഢാലോചനയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

മദ്യപിച്ചെത്തിയ പൊലീസുകാര്‍ തങ്ങളെ ലക്ഷ്യം വെച്ച് ആക്രമിച്ചുവെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസുകാര്‍ മര്‍ദ്ദിച്ചു, വനിതാ റെസ്ലിംഗ് താരങ്ങളോട് മോശമായി പെരുമാറി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് താരങ്ങള്‍ ഉയര്‍ത്തിയത്. ഇതിനുപിന്നാലെയാണ് എ എ റഹീം പിന്തുണയുമായി രംഗത്തെത്തിയത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഡൽഹിയിലെ ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ഗുസ്‍തി കായിക താരങ്ങൾക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ ആക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. യാതോരു പ്രകോപനവുമില്ലാതെയാണ്കായികതാരങ്ങളെ കയ്യേറ്റം ചെയ്തത്. അക്രമികളിൽ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥർ അടക്കം ഉണ്ടെന്നുള്ള വാർത്ത അങ്ങേയറ്റം ഗൗരവകരമാണ്. സമരത്തെ തകർക്കാൻ നടന്ന ഗൂഢാലോചനയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന കായിക താരങ്ങൾക്ക് നേരെയുള്ള ഏതൊരാക്രമവും ചെറുക്കേണ്ടതാണ്. ഭയപ്പെടുത്തി കായിക താരങ്ങളെ പിന്തിരിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ കരുതണ്ട. ഇന്ത്യയുടെ അഭിമാനപ്രതീകങ്ങളായ ഇവർ നീതിക്കായി തെരുവിലിറങ്ങിയിട്ട് മാസങ്ങളായി. എന്നാൽ അനുകൂലമായ സമീപനം സ്വീകരിക്കാൻ മോദി സർക്കാരോ പോലീസോ ഇതുവരെ തയ്യാറായിട്ടില്ല. ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഉടൻ നടപടിയെടുത്ത് അറസ്റ്റ് ചെയ്ത് താരങ്ങൾക്ക് നീതി ലഭ്യമാക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 4 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More