സമരം ചെയ്യുന്ന വനിതാ ഗുസ്തി താരങ്ങളെ കാണാനെത്തിയ പിടി ഉഷയ്ക്കുനേരെ പ്രതിഷേധം

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ സന്ദര്‍ശിച്ചു. ഗുസ്തി താരങ്ങളുടെ സമരം പതിനൊന്നുദിവസം പിന്നിട്ടതിനുപിന്നാലെയാണ് പി ടി ഉഷയുടെ സന്ദര്‍ശനം. താരങ്ങളെ കണ്ട് മടങ്ങുന്നതിനിടെ ഉഷയ്‌ക്കെതിരെ പ്രതിഷേധമുണ്ടായി. സമരാനുഭാവിയായ  വിമുക്തഭടനാണ് ഉഷയുടെ വാഹനം തടഞ്ഞത്. സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിക്കാന്‍ എന്തുകൊണ്ട് വൈകിയെന്ന് ചോദിച്ചായിരുന്നു ഇയാള്‍ ഉഷയെ തടഞ്ഞത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരായിരുന്നു ഉഷയുടെ നിലപാട്. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയ്ക്ക് തുല്യമാണെന്നുമാണ് പി ടി ഉഷ പറഞ്ഞത്. തെരുവിലെ സമരം കായികമേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിനുപോകുന്നതിനുമുന്‍പ് താരങ്ങള്‍ ഒളിംപിക്‌സ് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് പിടി ഉഷയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് രാഷ്ട്രീയ- കായിക മേഖലകളില്‍നിന്ന് ഉയര്‍ന്നത്.

അതേസമയം, കേസില്‍ ബ്രിജ് ഭൂഷനെ പൊലീസ് ഉടന്‍ ചോദ്യംചെയ്‌തേക്കും. പോക്‌സോ അടക്കമുളള വകുപ്പുകള്‍ ചുമത്തി രണ്ട് കേസുകള്‍ ഇയാള്‍ക്കെതിരെ പൊലീസ് എടുത്തിട്ടുണ്ട്.  കേസെടുത്തിട്ട് നാലുദിവസമായി. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനുശേഷം ചോദ്യംചെയ്യാം എന്നാണ് പൊലീസ് നിലപാട്.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More