ബിജെപിക്ക് രാജ്യത്തോടും സൈനികരോടും സ്‌നേഹമോ സഹതാപമോ ഇല്ല- സത്യപാല്‍ മാലിക്

ജയ്പൂര്‍: ബിജെപിക്ക് രാജ്യത്തോടും സൈനികരോടും സ്‌നേഹമോ സഹതാപമോ ഇല്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വളരെ അപകടകാരികളായ ആളുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും കളങ്കിതനായ വ്യക്തിയാണ് അതിന് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ നടന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2024-ലെ തെരഞ്ഞെടുപ്പാണ് ബിജെപിയെ തുരത്താനുളള അവസാനത്തെ അവസരമെന്നും സത്യപാല്‍ മാലിക് മുന്നറിയിപ്പ് നല്‍കി. 

'അന്ന് ആഭ്യന്തര വകുപ്പ് പുല്‍വാമയിലേക്ക് അഞ്ച് വിമാനങ്ങള്‍ അയച്ചിരുന്നെങ്കില്‍ നാല്‍പ്പത് ജവാന്മാരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യം പറയുന്നതില്‍നിന്ന് എന്നെ വിലക്കി. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഈ വിഷയം അവര്‍ ഉപയോഗിക്കുമെന്ന് അന്നുതന്നെ ഞാന്‍ മനസിലാക്കി. ഇക്കൂട്ടര്‍ എത്ര അപകടകാരികളാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ ഊഹിക്കാം. അവര്‍ക്ക് രാജ്യത്തോടും സൈനികരോടും ഒരു സ്‌നേഹമോ സഹതാപമോ ഇല്ല.' സത്യപാല്‍ മാലിക് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി 2024-ലും അധികാരത്തിലെത്തിയാല്‍ അത് കര്‍ഷകരുടെ ജീവിതത്തിന്റെ അവസാനമാണെന്നും സത്യപാല്‍ മാലിക് പറഞ്ഞു. '2020-2021 വര്‍ഷത്തില്‍ കര്‍ഷകസമരം അവസാനിച്ചു. എന്നാല്‍ ഇതുവരെ ബിജെപി സര്‍ക്കാര്‍ അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ടില്ല. കര്‍ഷകര്‍ ഒറ്റക്കെട്ടായി നില്‍ക്കുകയും അവകാശങ്ങള്‍ക്കായി പോരാടുകയും വേണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More