ഇത് സ്ക്രിപ്റ്റഡ് ചോദ്യമല്ല; കാമ്പുള്ള 100 ചോദ്യങ്ങള്‍! മറുപടി പറയുമോ പ്രധാനമന്ത്രീ- എ എ റഹീം

തിരുവനന്തപുരം: നൂറ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ഡി വൈ എഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം എംപി. ഇത്  സ്‌ക്രിപ്റ്റഡ് സംവാദമല്ല, മന്‍ കി ബാത്തുമല്ല. കൃത്യമായ ചോദ്യങ്ങള്‍. ഉത്തരമുണ്ടോ പ്രധാനമന്ത്രി?. ഏപ്രില്‍ 23, 24 തിയതികളില്‍ കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കള്‍ ചോദ്യങ്ങളുമായി സംഗമിക്കും. ഇവയില്‍ ഏതെങ്കിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരമുണ്ടോ പ്രധാനമന്ത്രീ" എ എ റഹീം തന്‍റെ ഫേസ്ബുക്ക് കുറിപ്പിലാണ്  പ്രധാനമന്ത്രിയെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തിയത്. 

രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു വാര്‍ത്താസമ്മേളനം പോലും നടത്താതെ 9 വര്‍ഷമാണ്‌ കടന്നുപോയത്. ലോക രാഷ്ട്രീയ നേതാക്കള്‍ക്ക് തന്നെ അത്ഭുതമായിരിക്കും ഇങ്ങനെ ഒരു  പ്രധാനമന്ത്രി. തൊഴിലില്ലായ്മ, ലിംഗ അസമത്വം, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, പൗരത്വ നിയമം, സ്വകാര്യവത്കരണം, കരാര്‍വല്‍ക്കരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഡി വൈ എഫ് ഐ നൂറ് ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയത്.  പ്രധാനമന്ത്രിയോട് ചോദിക്കാനുള്ള 100 ചോദ്യങ്ങളുടെ ക്യുആര്‍ കോഡ് ഫെയ്‌സ്ബുക്കില്‍ റഹീം പങ്കുവെച്ചു.  

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം 

സ്ക്രിപ്റ്റഡ് സംവാദമല്ല, മൻ കി ബാത്തുമല്ല. കൃത്യമായ ചോദ്യങ്ങൾ. ഉത്തരമുണ്ടോ പ്രധാനമന്ത്രി?? മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്  വിപുലമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത, റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കൾക്ക് തന്നെ   അത്ഭുതമായിരിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു വാർത്താ സമ്മേളനം പോലും നടത്താതെ 9 വർഷങ്ങളാണ് കടന്ന് പോയത്. 

മൻ കി ബാത്തും,മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്.ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്.എന്നാൽ യഥാർത്ഥ ചോദ്യങ്ങളെ കേൾക്കാനും മറുപടി പറയാനും പ്രയാസമാണ്. യഥാർത്ഥ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കുകയാണ് ഡിവൈഎഫ്ഐ യിലൂടെ കേരളത്തിൻറെ  യുവത. 

പ്രധാനമന്ത്രി  ഇന്ത്യയിലെ ജനങ്ങളോട് ഉത്തരം പറയേണ്ട 100 ചോദ്യങ്ങൾ .രാജ്യത്തിലെ ഓരോ പൗരനും പ്രധാനമന്ത്രിയോട് ചോദിയ്ക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിയോട് കേരളത്തിന്റെ യുവത ഈ ചോദ്യങ്ങൾ ഉറക്കെ ചോദിക്കുകയാണ്. തെരുവിലെങ്ങും ചോദ്യങ്ങൾ. ഈ ചോദ്യങ്ങളുമായി 23,24 തീയതികളിൽ  കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കൾ സംഗമിക്കും.

ഇവയിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് എങ്കിലും ഉത്തരം പറയണം. കാമ്പുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്. #ProudKerala സാമൂഹിക പുരോഗതിയിൽ രാജ്യത്തിന് മാതൃകയായ കേരളം.അഭിമാനമായ കേരളത്തിന്റെ യവ്വനം ഇന്ന് ഇവിടെ ചോദിച്ചു തുടങ്ങുന്ന ഈ ചോദ്യങ്ങൾ നാളെ രാജ്യമെങ്ങും മുഴങ്ങും.

ഉത്തരമുണ്ടോ പ്രധാനമന്ത്രി?? പ്രധാനമന്ത്രിയോടുള്ള നൂറ് ചോദ്യങ്ങൾ ഈ QR കോഡിൽ..

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More