വി ഐ പികളെ ക്യാമറ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണ് - രമേശ്‌ ചെന്നിത്തല

വി ഐ പികളുടെ വാഹനങ്ങളെ ക്യാമറ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സംസ്ഥാനത്തെ എ ഐ ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയാണ്.  ഇതു സംബന്ധിച്ച് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ല. അവ്യക്തത നിറഞ്ഞ ഈ ഇടപാടിൽ ടെൻഡർ വിളിച്ചിട്ടുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സംസ്ഥാനത്തെ എ ഐ ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയാണ്.  ഇതു സംബന്ധിച്ച് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ല. അവ്യക്തത നിറഞ്ഞ ഈ ഇടപാടിൽ ടെൻഡർ വിളിച്ചിട്ടുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം. ഉണ്ടെങ്കിൽ എത്ര കമ്പനികൾ ടെൻഡറിൽ പങ്കെടുത്തിട്ടുണ്ട്? അവ ഏതെല്ലാം എന്ന് വ്യക്തമാക്കണം. ഈ പദ്ധതി നടപ്പിലാക്കുന്ന കമ്പനിക്ക് പിരിച്ചെടുക്കുന്ന തുകയിൽ നിന്നും എത്ര ശതമാനമാണ് ലഭിക്കുന്നത് എന്നു കൂടി പൊതുജനങ്ങൾക്കറിയണം. 

സർക്കാരിന്റെ ഈ ഇടപാട് പാവപ്പെട്ട വരെ മാത്രം പിഴിയാൻ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. വി ഐ പി കളുടെ വാഹനങ്ങൾ ഈ ക്യാമറകളുടെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത് എന്തടിസ്ഥാനത്തിലാണ്? വി ഐ പി കളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ നടപടിയില്ല എന്നും അല്ലാത്തവർക്കെതിരെ നടപടിയെന്നുമുള്ള തീരുമാനം ഒരേ പന്തിയിൽ രണ്ടുതരം വിളമ്പൽ പോലെയാണ്. നീതി നടപ്പിലാക്കുന്നതിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏർപ്പാടിൽ നിന്നും സർക്കാർ പിൻമാറണം. റോഡ് സുരക്ഷാ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നടത്തിയ ശേഷം മാത്രം നടപ്പിലാക്കേണ്ട ഒരു പദ്ധതി ധൃതി പിടിച്ചു നടപ്പിലാക്കുന്നതിൽ ദൂരൂഹതയുണ്ട് ഇത് പകൽ കൊള്ളയാണ് , പിടിച്ചുപറിയാണ്…

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More