ഇന്ത്യക്കായി വേദാന്ത്‌ നേടിയത് 5 സ്വര്‍ണം; സന്തോഷം പങ്കുവെച്ച് മാധവന്‍

ചെന്നൈ: മകന്‍ വേദാന്തിന്‍റെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍ ആര്‍. മാധവന്‍. നീന്തൽ താരമായ വേദാന്ത് മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി അഞ്ച് സ്വര്‍ണമാണ് നേടിയത്. ഇക്കാര്യം നടന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'ദൈവ അനുഗ്രഹത്തോടെയും നിങ്ങളുടെ എല്ലാ ആശംസകളോടും കൂടി, കഴിഞ്ഞ ദിവസം ക്വാലാലംപൂരിൽ നടന്ന മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ, ഇന്ത്യക്ക് വേണ്ടി വേദാന്തിന് അഞ്ച് സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) നേടാനായി. മകന്‍റെ നേട്ടത്തില്‍ ഞാന്‍ ആഹ്ളാദിക്കുകയും ഏറെ സന്തോഷിക്കുകയും ചെയ്യുന്നു' എന്നാണ് മാധവൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വേദാന്തിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. 

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഖേലോ ഇന്ത്യ 2023 ടൂർണമെന്റിൽ ടീം മഹാരാഷ്ട്രയെ പ്രതിനിധികരിച്ച് വേദാന്ത് മത്സരത്തിനിറങ്ങിയിരുന്നു. അഞ്ച് സ്വര്‍ണ മെഡലും രണ്ടും വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. മുൻപ് തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയതും വേദാന്തായിരുന്നു.  ദ്രോണാചാര്യാ അവാർഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറിന്റെ കീഴിലാണ് വേദാന്ത് പരിശീലനം നേടുന്നത്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More