പുൽവാമ: ജവാന്മാരുടെ പേരില്‍ ലജ്ജയില്ലാതെ വോട്ട് ചോദിച്ച മോദി മറുപടി പറയണം - എം കെ രാഘവന്‍ എം പി

പുൽവാമ അക്രമണത്തില്‍ മരണപ്പെട്ട ജവാന്മാരുടെ പേരില്‍ ലജ്ജയില്ലാതെ വോട്ട് ചോദിച്ച മോദി മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്ന് എം കെ രാഘവന്‍ എം പി. ൽവാമ ഭീകരാക്രമണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയാണെന്ന് കശ്മീരിലെ അവസാന ഗവർണർ സത്യപാൽ മലിക്ക് തന്നെ വെളിപ്പെടുത്തുമ്പോൾ ഈ വീഴ്ച മറച്ചു വെക്കാൻ പ്രധാന മന്ത്രി തന്നോട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക്ക് ആവർത്തിക്കുമ്പോൾ കോൺഗ്രസ് അന്ന് ഉയർത്തിയ ആരോപണം ശരിവെക്കുന്നതും ഏറെ ഞെട്ടൽ ഉണ്ടാക്കുന്നതുമായ കാര്യമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് എം പി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഹൃദയം നടുങ്ങുന്ന വേദനയോടെ രാജ്യം കേട്ട വാർത്തയായിരുന്നു 40 ധീര ജവാന്മാർക്ക് ജീവൻ നഷ്‌ടപ്പെട്ട 2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണം. 300 കിലോഗ്രാം ആർ.ഡി.എക്സ് നിറച്ച വാഹനം 10-15 ദിവസം കാശ്മീരിലൂടെ സഞ്ചരിച്ചു എന്നത് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണെന്ന് അന്ന് തന്നെ കോൺഗ്രസ് ശക്തമായി ഉയർത്തിയതാണ്. പുൽവാമ ഭീകരാക്രമണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയാണെന്ന് കശ്മീരിലെ അവസാന ഗവർണർ സത്യപാൽ മലിക്ക് തന്നെ വെളിപ്പെടുത്തുമ്പോൾ ഈ വീഴ്ച മറച്ചു വെക്കാൻ പ്രധാന മന്ത്രി തന്നോട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക്ക് ആവർത്തിക്കുമ്പോൾ കോൺഗ്രസ് അന്ന് ഉയർത്തിയ ആരോപണം ശരിവെക്കുന്നതും ഏറെ ഞെട്ടൽ ഉണ്ടാക്കുന്നതുമായ കാര്യമാണ് പുറത്ത് വന്നിരിക്കുന്നത്.

തൊട്ടടുത്ത തെരെഞ്ഞെടുപ്പിൽ പുൽവാമയിലെ വീരമൃത്യുവരിച്ച ജവാന്മാരെ കാണിച്ച് തനിക്ക് വോട്ട് ചെയ്യണം എന്ന് പറയാൻ ലജ്ജയില്ലാതിരുന്ന പ്രധാന മന്ത്രി അദ്ദേഹത്തിന്റെ സർക്കാർ കാശ്മീരിന് ശേഷം ഗോവയിലും മേഘാലയയിലും ഗവർണറായി നിശ്ചയിച്ച ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്ന ആളുടെ ഗുരുതര ആരോപണത്തിന് മറുപടി പറയാൻ ബാധ്യസ്ഥനാണ്.

അധികാരം നേടാൻ പാവനമായ ജവാന്മാരുടെ വീരമൃത്യു പോലും ഉപയോഗിക്കപ്പെട്ടു എന്ന് ആരോപണം നേരിടുമ്പോൾ പ്രധാന മന്ത്രിയും അന്നത്തെ ആഭ്യന്തര മന്ത്രിയും ഇന്നത്തെ പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവും രാജിവെച്ച് സത്യ സന്ധമായ അന്വേഷണം നേരിടുകയാണ് വേണ്ടത്. കേവല രാഷ്ട്രീയ ചർച്ചക്കപ്പുറം ഇന്ത്യാ രാജ്യം അത്യന്തം ഗൗരവത്തോടെ കാണേണ്ട വെളിപ്പെടുത്തലാണ് ഇത്. പ്രധാന മന്ത്രിയും കേന്ദ്ര സർക്കാരും മറുപടി പറഞ്ഞേ തീരൂ. സൈനികരെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന ബിജെപി രാജ്യത്തിന് തീര കളങ്കമാണ്.

പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ഹൃദയത്തിൽ നിന്നും സ്മരണാഞ്ജലികൾ..

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 1 day ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 1 day ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 1 day ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 1 day ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 3 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More