ബിജെപിക്കിനി കര്‍ണാടക കിട്ടാക്കനിയാകും- രണ്‍ദീപ് സിംഗ് സുര്‍ജേവാല

ഡല്‍ഹി: കര്‍ണാടക ബിജെപിക്ക് ഇനി കിട്ടാക്കനിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ബിജെപിക്ക് കര്‍ണാടകയ്ക്കുമേലുളള എല്ലാ അധികാരവും നഷ്ടമായെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി ഡല്‍ഹിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്കുശേഷം ന്യൂസ് ഏജന്‍സിയായ എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന സ്ഥാനാര്‍ത്ഥിപ്പട്ടിക ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

'ബിജെപി പ്രഖ്യാപിക്കുന്നതിനു വളരെ മുന്‍പേ തന്നെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. അവര്‍ വളരെ വൈകിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപി അവഗണിക്കുന്നതിനാല്‍ അവരുടെ നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. അവരുടെ സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ അപമാനിക്കപ്പെടുകയാണ്. സര്‍ക്കാരിലെ നാല്‍പ്പത് ശതമാനം പേരും ഇപ്പോള്‍ വിമതരാണ്. കുടുംബവാഴ്ച്ചയ്ക്ക് എതിരാണെന്ന് പറയുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടിയില്‍ ഇരുപതിലധികം സീറ്റുകളില്‍ മത്സരിക്കുന്നത് നേതാക്കന്മാരുടെ കുടുംബാംഗങ്ങളാണ്. അവരുടെ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി വരെ ബിജെപിയില്‍നിന്ന് രാജിവെച്ചുകഴിഞ്ഞു'- രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റ് പാര്‍ട്ടികളില്‍നിന്ന് കോണ്‍ഗ്രസിലേക്കെത്തിയവര്‍ക്ക് തീര്‍ച്ചയായും തങ്ങള്‍ ഇടം നല്‍കും എന്നാല്‍, പ്രഥമ പരിഗണന പാര്‍ട്ടിക്കായി കഠിനാധ്വാനം ചെയ്യുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായിരിക്കുമെന്നും രണ്‍ദീപ് സിംഗ് വ്യക്തമാക്കി. ബിജെപി കര്‍ണാടകയുടെ സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ തിരിച്ചുപിടിക്കുന്നതിലായിരിക്കും കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 3 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More