ബാംഗ്ലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കര്‍ണാടകയിലെ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സിറ്റിംഗ് എം എല്‍ എ കുമാരസ്വാമി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ പ്രധാന നേതാവാണ് കുമാരസ്വാമി. ശിവമൊഗ്ഗ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നിരവധി പ്രവര്‍ത്തകരും രാജി വച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തനിക്ക് സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ് സാവദി കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്നും രാജിവെച്ചിരുന്നു. അതേസമയം, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കകത്തെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തെ മറ്റൊരു ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ ചൊവ്വാഴ്ച്ച രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ബിജെപി എം എല്‍ സി ആര് ശങ്കറും പാര്‍ട്ടി വിട്ടു.