നിറത്തിന്റെയും ശരീര ഭാരത്തിന്റെയും പേരില്‍ പരിഹാസത്തിനിരയായിട്ടുണ്ട്- കാജോള്‍

മുംബൈ: കരിയറിന്റെ തുടക്കകാലത്ത് ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ പരിഹാസത്തിനിരയായിട്ടുണ്ടെന്ന് നടി കാജോള്‍. കറുത്ത് തടിച്ച് കണ്ണട വയ്ക്കുന്നയാള്‍ എന്നായിരുന്നു അന്ന് തന്നെക്കുറിച്ച് ആളുകള്‍ പറഞ്ഞിരുന്നതെന്നും സൗന്ദര്യത്തില്‍ നിറമൊരു ഘടകമേയല്ലെന്ന് തിരിച്ചറിയാന്‍ താന്‍ സമയമെടുത്തെന്നും കാജോള്‍ പറഞ്ഞു. 'ഹ്യൂമണ്‍സ് ഓഫ് ബോംബൈ' പോഡ്കാസ്റ്റിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. 

'നിറത്തിന്റെയും രൂപത്തിന്റെയും പേരിലുളള കളിയാക്കലുകള്‍ എന്നെ കാര്യമായി ബാധിച്ചിരുന്നില്ല. പക്ഷെ ഞാന്‍ സുന്ദരിയാണെന്ന് വിശ്വസിക്കാന്‍ പാടുപെടുകയായിരുന്നു. മുപ്പത്തിരണ്ടോ മുപ്പത്തിമൂന്നോ വയസിലാണ് ശരിക്കുമൊന്ന് കണ്ണാടിയില്‍ നോക്കുന്നത്. മോശം കമന്റുകള്‍ നടത്തുന്നവരേക്കാള്‍ സ്മാര്‍ട്ടാണ് ഞാന്‍ എന്ന് വിശ്വാസമുണ്ടായിരുന്നു എനിക്ക്. ഞാന്‍ ഞാനായിത്തന്നെ തുടര്‍ന്നു'-കാജോള്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറച്ചുവര്‍ഷം മുന്‍പ് കാജോള്‍ നിറം വയ്ക്കാനുളള ശസ്ത്രക്രിയക്ക് വിധേയയായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ താന്‍ അത്തരമൊരു ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും പത്തുവര്‍ഷത്തോളം വെയിലത്ത് ജോലി ചെയ്തതിനാലാണ് നിറം മങ്ങിയതെന്നും നടി പറഞ്ഞു. പിന്നീട് ജോലിക്ക് പോകാതെ വീട്ടിലിരുന്നപ്പോള്‍ യഥാര്‍ത്ഥ നിറം തിരിച്ചുവന്നെന്നും കാജോള്‍ കൂട്ടിച്ചേര്‍ത്തു. നടി രേവതി സംവിധാനം ചെയ്ത സലാം വെങ്കിയാണ് കാജോള്‍ അവസാനമായി അഭിനയിച്ച ചിത്രം.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More