കോൺഗ്രസിലെ അസംതൃപ്തരെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അസംതൃപ്തിയുള്ളവരെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ പോരാട്ടത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ പലരും അതൃപ്തരാണെണെന്ന് അറിയാമെന്നും അവര്‍ക്കായി ഇടതുപക്ഷത്തിന്റെ വാതിൽ എന്നും തുറന്നിട്ടിരിക്കുകയാണെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയിലേക്ക് പോയ മുൻ മുഖ്യമന്ത്രിമാരുടെ ലിസ്റ്റും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. കേരളത്തിൽ കോൺഗ്രസ്സിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു.

മുഹമ്മദ് റിയാസിന്റെ കുറിപ്പ്:

1.എസ്എം കൃഷ്ണ (കർണാടക),

2.ദിഗംബർ കാമത്ത് (ഗോവ),

3.വിജയ് ബഹുഗുണ(ഉത്തരാഖണ്ഡ്),

4.എൻഡി തിവാരി (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്),

5.പ്രേമ ഖണ്ഡു (അരുണാചൽ പ്രദേശ് ),

6.ബിരേൻ സിംഗ് ( മണിപ്പൂർ),

7.ക്യാപ്റ്റൻ അമരീന്ദർ സിംഗ് (പഞ്ചാബ്)

8. എൻ കിരൺ കുമാർ റെഡ്ഢി (ആന്ധ്രാ പ്രദേശ്)

കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക്

പോയ മുൻ മുഖ്യമന്ത്രിമാരുടെ ലിസ്റ്റാണിത്. അവിഭക്ത ആന്ധ്രാ പ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഢിയുടെ കൂറുമാറ്റത്തോടെ ഈ ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം 8 ആയിരിക്കുകയാണ്.

കേരളത്തിൽ കോൺഗ്രസ്സിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടത്തെ രാഷ്ട്രീയ സാഹചര്യമാണ്.

ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകത.

നാൽപ്പതോളം സഖാക്കളാണ് കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ മാത്രം സംഘിപരിവാറിനാൽ കേരളത്തിൽ കൊല ചെയ്യപ്പെട്ടത്.

കോൺഗ്രസിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷ മനസ്സുകൾ നിരവധിയാണെന്നറിയാം. ബി ജെ പി വിരുദ്ധ പോരാട്ടത്തിൽ, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ നിങ്ങൾ അസംതൃപ്തരാണെന്നുമറിയാം.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 4 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 4 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More