അനിൽ ആൻറണിയെ അപഹസിച്ച്‌ പുറത്തുചാടിച്ചിട്ട് കൂകിവിളിക്കുന്നതെന്തിന്? - മുരളി തുമ്മാരുകുടി

അനില്‍ കെ ആന്റണി ബിജെപിയിലേക്ക് പോയതില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി മുരളി തുമ്മാരുകുടി. പുറത്തേക്ക് പോകാനുളള എല്ലാ സൂചനകളും നല്‍കിയ ഒരാളെ പറ്റുന്നത്ര അപഹസിക്കുകയും പിടിച്ചുനിര്‍ത്താന്‍ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ കൂക്കിവിളിച്ചിട്ട് എന്താണ് കാര്യമെന്നാണ് മുരളി തുമ്മാരുകുടി ചോദിക്കുന്നത്. കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തേക്ക് പോകാതിരിക്കണമെങ്കില്‍ അവര്‍ പാര്‍ട്ടിയിലുളളപ്പോള്‍ അവരോട് സമന്വയത്തിന്റെ ഭാഷയില്‍ സംസാരിക്കണമെന്നും പാര്‍ട്ടിയില്‍നിന്ന് പുറത്തേക്ക് പോകാന്‍ സാധ്യതയുളളവരെ പിടിച്ചുനിര്‍ത്താനും പുറത്തുപോയവരെ തിരിച്ചെത്തിക്കാനും ഒരു പ്രത്യേക വകുപ്പുതന്നെ ഉണ്ടാക്കാനുളള സമയമായെന്നും മുരളി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

മുരളി തുമ്മാരുക്കുടിയുടെ പോസ്റ്റ്‌

അനിൽ ആന്റണി കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ പോകുമെന്ന് അദ്ദേഹത്തെ പറ്റിയുള്ള ആദ്യത്തെ വിവാദം ഉണ്ടായപ്പോൾ തന്നെ ഞാൻ എൻ്റെ കോൺഗ്രസ്സ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പക്ഷെ അവരെല്ലാം ആ സാധ്യത തള്ളിക്കളയുകയാണ് ഉണ്ടായത്. അന്നും പിന്നീടും അനിൽ ആന്റണിയെ ഏറ്റവും മോശമായി ചിത്രീകരിക്കുകയും അപഹസിക്കുകയും ചെയ്യുന്ന പ്രതികരണമാണ് സൈബർ രംഗത്ത് എങ്കിലും കോൺഗ്രസ്സ്കാരിൽ നിന്നും ഉണ്ടായത്. ഈ കഴിഞ്ഞ മാസങ്ങളിൽ എന്നെങ്കിലും അദ്ദേഹത്തെ കോൺഗ്രസ്സിൽ പിടിച്ചു നിർത്താൻ ഉള്ള എന്തെങ്കിലും ശ്രമം ഉണ്ടായതായി വായിച്ചില്ല. അത്ര പിടിച്ചു നിർത്തേണ്ട ആളൊന്നുമല്ല എന്നുള്ള തരത്തിലാണ് സുഹൃത്തുക്കൾ സംസാരിച്ചതും.

ഇന്നിപ്പോൾ അദ്ദേഹം കോൺഗ്രസ്സിൽ നിന്നും പോകുന്നു, ആളുകൾ മൊത്തം അദ്ദേഹത്തിൻ്റെ പുറകെ കൂക്കുവിളികളുമായി കൂടിയിരിക്കുന്നു. കുറേ പേർ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പിന്നാലെയും. നിങ്ങൾക്കിപ്പോൾ എന്തായിരുന്നു വേണ്ടത്? അദ്ദേഹം നിൽക്കണോ അതോ പോണോ?പൊതുവെ ഇന്ത്യയിൽ നമ്മുടെ മതവും രാഷ്ട്രീയവും ഒക്കെ ജന്മം കൊണ്ടാണ് തീരുമാനിക്കപ്പെടുന്നത്. പക്ഷെ പ്രായപൂർത്തിയായ ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും പാർട്ടി തിരഞ്ഞെടുത്താൽ അയാളുടെ അച്ഛനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യം?

പുറത്തേക്ക് പോകാൻ ഉള്ള എല്ലാ സൂചനകളും നൽകിയ ഒരാളെ പറ്റുന്നത്ര അപഹസിക്കുകയും പിടിച്ചു നിർത്താൻ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തിട്ട് ഇപ്പോൾ കൂക്കി വിളിച്ചിട്ട് എന്ത് കാര്യം?  കോൺഗ്രസ്സിന് എൻ്റെ ഉപദേശത്തിന്റെ ആവശ്യം ഒന്നുമില്ല, എന്നാലും എനിക്ക് ഇതിൽ നിന്നും ഒരു പാഠമേ പഠിക്കാൻ തോന്നുന്നുള്ളൂ.

അനിൽ ആന്റണി കോൺഗ്രസ്സ് വിട്ടു പോകാൻ പോകുന്ന അവസാനത്തെ ആളൊന്നുമല്ല. ഇതിലും പ്രധാനപ്പെട്ട ആളുകളെ ഒക്കെ പുറത്തുചാടിക്കാൻ ഉള്ള തരത്തിലുള്ള പെരുമാറ്റം സൈബർ രംഗത്തുനിന്നും പുറത്തുനിന്നും കോൺഗ്രസുകാരിൽ നിന്നും തന്നെ ഉണ്ടാകുന്നത് മാറി നിൽക്കുന്ന എന്നെപ്പോലുള്ളവർക്ക് കൃത്യമായി കാണാം.

കൂടുതൽ ആളുകൾ കോൺഗ്രസ്സ് പാർട്ടിക്ക്  പുറത്തേക്ക് പോകാതിരിക്കണമെങ്കിൽ അവർ പാർട്ടിയിൽ ഉള്ളപ്പോൾ അവരോട് സമന്വയത്തിൻ്റെ ഭാഷയിൽ സംസാരിക്കണം. വാസ്തവത്തിൽ കോൺഗ്രസ്സിൽ നിന്നും പുറത്തേക്ക് പോകാൻ സാധ്യത ഉള്ളവരെ പിടിച്ചു നിർത്താനും പുറത്തെത്തിയവരെ തിരിച്ചെത്തിക്കാനും ഒരു പ്രത്യേക വകുപ്പ് തന്നെ ഉണ്ടാക്കാനുള്ള സമയമായി.

ഉണ്ടാക്കിയാൽ എല്ലാവർക്കും നല്ലത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More