മധു വധക്കേസ്; നിയമങ്ങള്‍ മാത്രമല്ല മനോഭാവങ്ങള്‍ കൂടി മാറേണ്ടതുണ്ട്- കെ കെ രമ

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് വടകര എംഎല്‍എ കെ കെ രമ. കറുപ്പിനോടും പിന്നാക്കക്കാരോടുമുളള അധീശ മനോഭാവവും പുച്ഛവും വിദ്വേഷവും ഇനിയും പൊതുബോധം കയ്യൊഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് മധുവിന്‌റെ കൊലയെന്നും  ഈ കേസിലെ വിധി നമ്മുടെ പൊതുബോധത്തിലുളള തിരുത്താണ് ആവശ്യപ്പെടുന്നതെന്നും കെ കെ രമ പറഞ്ഞു. നിയമങ്ങള്‍ മാത്രമല്ല, മനോഭാവങ്ങള്‍ കൂടി മാറേണ്ടതുണ്ടെന്നും അതിനാവശ്യമായ സാമൂഹ്യ ഇടപെടലുകള്‍ കൂടി ഉണ്ടാവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കെ കെ രമയുടെ കുറിപ്പ്

ജനാധിപത്യ കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കേസായിരുന്നു  മധുകൊലക്കേസ്. തുടക്കം മുതൽ പലതരത്തിൽ അട്ടിമറി ശ്രമങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന കേസായിരുന്നു ഇത്. നിരവധി സാക്ഷികൾ കൂറുമാറുകയും സാക്ഷികളെ സ്വാധീനിക്കാൻ വലിയ തോതിലുള്ള ഇടപെടലുകൾ നടക്കുകയും ചെയ്തു. മധുവിന്റെ കുടുംബത്തിന്റെയും ഒപ്പം നിൽക്കാൻ തയ്യാറായ, ഇച്ഛാശക്തിയെ വിലക്കെടുക്കാൻ സാധിക്കാത്ത ജനാധിപത്യ ബോധമുള്ള മനുഷ്യരുടെയും പോരാട്ടത്തിന്റെ ഫലമാണ് ഈ വിധി. 

മധുവിന് എന്തു സംഭവിച്ചു എന്നത് മന:സാക്ഷിയുള്ള ആർക്കും മറക്കാനാവില്ല എന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പക്ഷേ ആ സംഭവത്തിന് പിറകിലെ സാമൂഹ്യ മന:ശാസ്ത്രം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കറുപ്പിനോടും പിന്നാക്കക്കാരോടുമുള്ള അധീശ മനോഭാവവും വിദ്വേഷവും പുച്ഛവും ഇനിയും പൊതുബോധം കയ്യൊഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ് ഈ കൊല. 

മധുവിന്റെ ദാരുണാനുഭവത്തിലും കണ്ണുതുറക്കാത്ത മനുഷ്യർ നമുക്ക് ചുറ്റുമുണ്ടെന്ന് തെളിയിച്ചതാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന സംഭവം. വിശ്വനാഥൻ എന്ന ഗോത്രവർഗ്ഗക്കാരനായ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം വിചാരണ നടത്തിയതും ആത്മാഹുതിയിലേക്ക് തള്ളി വിട്ടതും.അതുകൊണ്ട് ഈ വിധി നമ്മുടെ പൊതുബോധത്തിലുള്ള തിരുത്താണ്‌ ആവശ്യപ്പെടുന്നത്.

ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. നിയമങ്ങൾ മാത്രമല്ല, മനോഭാവങ്ങൾ കൂടി മാറേണ്ടതുണ്ട്. അതിനാവശ്യമായ സാമൂഹ്യ ഇടപെടലുകൾ കൂടി ഉയർന്നു വരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 3 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 4 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More