ഡല്‍ഹി: ഓസ്ക്കാറില്‍ ഇന്ത്യ ഇരട്ട നേട്ടം കൈവരിച്ചതിനുപിന്നാലെ 'ദയവായി അതിന്റെ ക്രെഡിറ്റ് എടുക്കരുതെന്ന്' ബിജെപിയോട് കോണ്‍ഗ്രസ് ദേശിയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഓസ്ക്കാറില്‍ ഇന്ത്യ കൈവരിച്ച നേട്ടം വളരെ അഭിമാനകരമാണ്. ജേതാക്കളെ കോണ്‍ഗ്രസ് അഭിനന്ദിക്കുകയും ചെയ്യുന്നു. ദയവായി അതിന്റെ ക്രെഡിറ്റ് എടുക്കരുത് എന്നാണ് തനിക്ക് പറയാനുളളത്. ഇത് തന്റെ ഒരേയൊരു അഭ്യർത്ഥനയാണെന്നും മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ പറഞ്ഞു. ഖാർഗെയുടെ പരാമർശം പ്രതിപക്ഷത്തും ഭരണപക്ഷത്തും ചിരിപടർത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഓസ്ക്കാര്‍ നേട്ടത്തില്‍ ഞങ്ങള്‍ വളരെ അഭിമാനിക്കുന്നു. പക്ഷെ എന്‍റെ ഒരേയൊരു അഭ്യര്‍ത്ഥന ഭരണകക്ഷി അതിന്‍റെ ക്രെഡിറ്റ് എടുക്കരുതെന്നാണ്. ഞങ്ങള്‍ സംവിധാനം ചെയ്തു. ഞങ്ങള്‍ പാട്ട് എഴുതി. ഇന്ത്യന്‍ പ്രധാനമന്ത്രി സിനിമ സംവിധാനം ചെയ്തു എന്നൊന്നും പറയരുത്. അതാണ് എന്‍റെ ഒരു അഭ്യര്‍ത്ഥന' -മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
മികച്ച ഡോക്യുമെന്ററി, ഒറിജിനല്‍ സോംഗ് എന്നീ വിഭാഗങ്ങളിലാണ് ഇന്ത്യക്ക് പുരസ്‌കാരം ലഭിച്ചത്. എംഎം കീരവാണിക്ക് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് മികച്ച ഗാനത്തിനുളള ഓസ്‌കാര്‍ ലഭിച്ചു. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് അവാര്‍ഡ്.