കളളപ്പണമല്ല, അടയ്ക്ക വിറ്റ് കിട്ടിയതാണ്- പൊട്ടിക്കരഞ്ഞ് ബിജെപി എംഎല്‍എ

ബംഗളുരു: വീട്ടില്‍നിന്നും എട്ടുകോടി രൂപ കളളപ്പണം ലോകായുക്ത കണ്ടെടുത്തതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ കെ. മാതല്‍ വിരുപാക്ഷപ്പ. വീട്ടില്‍നിന്ന് കണ്ടെത്തിയ പണം അടയ്ക്കാ വിറ്റ് കിട്ടിയതാണെന്നും താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും വിരുപാക്ഷപ്പ പറഞ്ഞു. തന്റെ നാട്ടില്‍ സാധാരണ കര്‍ഷകന്റെ വീട്ടില്‍പ്പോലും അഞ്ചോ ആറോ കോടി രൂപയുണ്ടാവുമെന്നും തനിക്ക് 125 ഏക്കര്‍ ഭൂമിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടിയതിനുശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോടായിരുന്നു എംഎല്‍എയുടെ പ്രതികരണം.

'രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണകക്ഷിയുടെ ഒരു എംഎല്‍എക്കെതിരെ റെയ്ഡ് നടക്കുന്നത്. വീട്ടില്‍നിന്ന് കണ്ടെടുത്ത പണം എന്റെ കുടുംബത്തിന്റേതാണ്. ഞങ്ങളുടെ താലൂക്ക് അടയ്ക്കാ കൃഷിക്ക് പേരുകേട്ട സ്ഥലമാണ്. ഇവിടുത്തെ സാധാരണക്കാരായ കര്‍ഷകരുടെ വീടുകളില്‍പോലും അഞ്ചും ആറും കോടി രൂപ ഉണ്ടാകും. എനിക്ക് 125 ഏക്കര്‍ ഭൂമിയുണ്ട്. വിപണനശാലയുണ്ട്, ബിസിനസുകളുമുണ്ട്. ലോകായുക്തയ്ക്ക് ഞാന്‍ രേഖകള്‍ നല്‍കുകയും എന്റെ പണം തിരികെ വാങ്ങുകയും ചെയ്യും'- മാതല്‍ വിരുപാക്ഷപ്പ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിരുപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് കുമാര്‍ കരാറുകാരനില്‍നിന്ന് നാല്‍പ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത പിടികൂടിയത്. എംഎല്‍എയ്ക്കുവേണ്ടിയാണ് കൈക്കൂലി നല്‍കിയതെന്ന് കരാറുകാരന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വിരുപാക്ഷപ്പയുടെ വീട്ടിലും ഓഫീസുകളിലും നടന്ന റെയ്ഡിലാണ് 8.23 കോടി രൂപയും വന്‍തോതില്‍ സ്വര്‍ണം, വെളളി ആഭരണങ്ങളും കണ്ടെടുത്തത്. അന്ന് മുങ്ങിയ വിരുപാക്ഷപ്പ കര്‍ണാടക ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് തിരിച്ചെത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ ഇയാള്‍ക്ക് വലിയ സ്വീകരണം ഒരുക്കുകയും ചെയ്തു.

Contact the author

National Desk

Recent Posts

Web Desk 58 minutes ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More