മനീഷ് സിസോദിയയുടെ അറസ്റ്റ്: രാജ്യവ്യാപക പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. സിസോദിയയുടെ അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടാകുമെന്ന് എഎപി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്ക് പറഞ്ഞു. 'രാജ്യത്തെ ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി രൂപപ്പെടുത്തിയ മഹാനായ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയെ കളളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും'-എന്നാണ് സന്ദീപ് പഥക്ക് ട്വീറ്റ് ചെയ്തത്. 

ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമാണിതെന്നും സിസോദിയയുടെ അറസ്റ്റിനെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലുളള ബിജെപി ഓഫീസിനുമുന്നില്‍ പ്രതിഷേധിക്കാനും എഎപി പദ്ധതിയിടുന്നുണ്ട്. ഇന്ന് ആം ആദ്മി പാര്‍ട്ടി കരിദിനമായി ആചരിക്കുമെന്ന് ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. നിലവില്‍ സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്ന സി ബി ഐ ആസ്ഥാനമുള്‍പ്പെടെ ഡല്‍ഹിയിലെ പല ഭാഗങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എട്ടുമണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് മനീഷ് സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തത്. അദ്ദേഹം അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെന്നും സി ബി ഐ വ്യക്തമാക്കി. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെ മനീഷ് സിസോദിയയെ കോടതിയില്‍ ഹാജരാക്കും. 

Contact the author

National Desk

Recent Posts

Web Desk 12 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More