പ്രത്യേക അജണ്ടകളില്ല; നിര്‍ഭയമായ റിപ്പോര്‍ട്ടിംഗ് ഇനിയും തുടരും - ബിബിസി

ഡല്‍ഹി: ചാനലിന് പ്രത്യേക അജണ്ടകളില്ലെന്നും നിര്‍ഭയമായ റിപ്പോര്‍ട്ടിംഗ് ഇനിയും തുടരുമെന്നും ബിബിസി ഡയറക്ടര്‍ ജനറല്‍ ടീം ഡേവി. ഇന്ത്യയിലെ ബിബിസി ഉദ്യോഗസ്ഥര്‍ക്ക് അയച്ച മെയിലിലാണ് ഡേവി ഇക്കാര്യം വ്യക്തമാക്കിയത്. പ്രേക്ഷകരോടുള്ള പ്രേക്ഷകരോടുള്ള പ്രതിബദ്ധത തുടരുമെന്നും പ്രത്യേക അജണ്ടകള്‍വെച്ചല്ല ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡേവി പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന ഡോക്യുമെന്ററി ബിബിസി അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡേവി ജീവനക്കാര്‍ക്ക് മെയില്‍ അയച്ചത്.

'ബിബിസിക്ക് പ്രത്യേക അജണ്ടകളില്ല. ലക്ഷ്യമാണ്‌ നമ്മളെ നയിക്കുന്നത്. ചുറ്റുമുള്ള ലോകത്തെ മനസിലാക്കാനും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വസ്തുനിഷ്ടമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും ഓരോ മാധ്യമപ്രവര്‍ത്തകനും ശ്രദ്ധിക്കണം. അത് നിറവേറ്റുന്നതിന് ഭയമോ പ്രത്യേക താല്‍പര്യങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ ബിബിസിയിലെ എല്ലാ ജീവനക്കാരും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ഈ സമയം എല്ലാവരെയും അഭിനന്ദിക്കുകയാണ് - ടീം ഡേവി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഗുജറാത്ത് വംശഹത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാര്‍ട്ടികളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ആരോപിച്ചിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More