ബജറ്റ് തയാറാക്കണം, ചോദ്യം ചെയ്യലിന് ഹാജരാകില്ല- സി ബി ഐയോട് ഡല്‍ഹി ഉപമുഖ്യമന്ത്രി

ഡല്‍ഹി: മദ്യനയം സംബന്ധിച്ച് സി ബി ഐ എടുത്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി ബി ഐ യെ അറിയിച്ചു. ഇന്ന് ഹാജരാകാനായിരുന്നു സി ബി ഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഡല്‍ഹി ധനമന്ത്രിയെന്ന നിലയില്‍ ബജറ്റ് തയാറാക്കേണ്ടത് അത്യാവശ്യമായതിനാല്‍ തിരക്കിലാണെന്നും അതിനാല്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്നുമാണ് ഇന്ന് രാവിലെ സിസോദിയ സി.ബി.ഐയെ അറിയിച്ചത്. മനീഷ് സിസോദിയയുടെ ആവശ്യം സിബിഐ അംഗീകരിച്ചു. 

ഈ മാസം അവസാനത്തോടെ താന്‍ ചോദ്യം ചെയ്യലിന് ഹാജരാവാമെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കുന്ന ആളാണ് താനെന്നും സിസോദിയ വ്യക്തമാക്കി. 2021ല്‍ അവതരിപ്പിച്ച മദ്യനയവുമായി ബന്ധപ്പെട്ടതാണ് കേസ്. മനീഷ് സിസോദിയ ആയിരുന്നു അന്ന് ആ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. പുതിയ തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാതലത്തിലാണ് സിസോദിയയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സി.ബി.ഐയുടെ വിശദീകരണം. എന്നാല്‍ രാവും പകലും നിരന്തരം ജോലി ചെയ്താണ് ബജറ്റ് തയാറാക്കുന്നത് എന്നും താന്‍ എവിടേയ്ക്കും ഓടിപ്പോകില്ലെന്നും അറസ്റ്റിനെ ഭയമില്ലെന്നും സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ പുതിയ തെളിവുകള്‍ ലഹിച്ച പശ്ചാത്തലത്തിലാണ് തങ്ങള്‍ വീണ്ടും ഡല്‍ഹി ഉപമുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് എന്നാണ് സിബിഐയുടെ വാദം. കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സി.ബി.ഐ സിസോദിയയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More