ഡല്‍ഹി: ചിക്കന്‍ എന്ന വാക്കിന് അവകാശം സ്ഥാപിക്കാൻ കെഎഫ്സിക്ക് സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ആ വാക്കിന് മുകളില്‍ കെ എഫ് സിയ്ക്ക് പ്രത്യേകമായി അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ചിക്കൻ സിംഗർ’ ട്രേഡ് മാർക്കായി രജിസ്റ്റർ ചെയ്യാൻ സീനിയർ എക്സാമിനർ ഓഫ് ട്രേഡ്മാർക്ക്സ് വിസമ്മതിച്ചതിനെതിരെ കെന്റക്കി ഫ്രൗഡ് ചിക്കൻ ഇന്റർനാഷ്ണൽ ഹോൾഡിംഗ്സ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.
ചിക്കന്‍ എന്ന വാക്കും സിംഗര്‍ എന്ന വാക്കും തമ്മില്‍ ബന്ധമില്ലന്ന് കോടതി ചൂണ്ടിക്കാട്ടി. സിംഗര്‍ എന്നതിന്റെ അര്‍ഥം ഏറ്റവും മികച്ചത്, വഴിതിരിവ് എന്നൊക്കെയാണ്. കെഎഫ്സിക്ക് ‘സിംഗർ’, ‘പനീർ സിംഗർ’ എന്നീ വാക്കുകളിൽ അവകാശം സ്ഥാപിക്കാന്‍ സാധിക്കും. എന്നാൽ ‘ചിക്കൻ’ എന്ന വാക്ക് വന്നതിനാൽ ‘ചിക്കൻ സിംഗർ’ എന്നത് ട്രേഡ് മാർക്കായി നൽകാൻ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.