ഒരു ദിവസം രാജ്യത്ത് മാധ്യമങ്ങളില്ലാത്ത സ്ഥിതി വരും- മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനെതിരാണെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 

'ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ബിജെപി രാഷ്ട്രീയ പകപോക്കല്‍ നടത്തിയാണ് ഭരിക്കുന്നത്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ മാത്രം കാര്യമല്ല. ഒരു ദിവസം രാജ്യത്ത് ഒരു മാധ്യമങ്ങളുമില്ലാത്ത സ്ഥിതിയാവും. ഇതിനകം തന്നെ മിക്ക മാധ്യമങ്ങളും അവരുടെ നിയന്ത്രണത്തിലാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമാവില്ല. കാരണം അവര്‍ ശബ്ദമുയര്‍ത്തിയാല്‍ 24 മണിക്കൂറിനകം അവരെ പുറത്താക്കും. എനിക്ക് ബിബിസിയോടും രാജ്യത്തെ മാധ്യമങ്ങളോടും സഹതാപമുണ്ട്'- മമതാ ബാനര്‍ജി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിബിസി കേന്ദ്രസര്‍ക്കാരിനെതിരെ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ആദ്യം സര്‍ക്കാര്‍ അവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും മമത പറഞ്ഞു. ഹിറ്റ്‌ലറെപ്പോലെ സ്വേച്ഛാധിപത്യമാണ് കേന്ദ്രസര്‍ക്കാരിന്റെയും മുഖമുദ്രയെന്നും ജുഡീഷ്യറിക്കുമാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കുകയുളളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More