അസമിലെ ശൈശവ വിവാഹ അറസ്റ്റുകള്‍ ചോദ്യംചെയ്ത് ഹൈക്കോടതി

ദിസ്പൂര്‍: അസമില്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ശൈശവ വിവാഹ അറസ്റ്റുകള്‍ ചോദ്യംചെയ്ത് ഹൈക്കോടതി. കൂട്ട അറസ്റ്റുകള്‍ കുടുംബങ്ങളെ ബാധിക്കുമെന്ന് പറഞ്ഞ കോടതി, പരാതികളില്ലാതെ എങ്ങനെയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ (പോക്‌സോ) ചുമത്തി ആളുകളെ കസ്റ്റഡിയിലെടുക്കുകയെന്നും ചോദിച്ചു. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 9 പേര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജസ്റ്റിസ് സുമന്‍ ശ്യാം അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

'ശൈശവ വിവാഹം മോശം കാര്യം തന്നെയാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നം എല്ലാവരെയും പിടിച്ച് ജയിലിലടയ്ക്കണോ എന്നതാണ്. ഇത്തരം അറസ്റ്റുകള്‍ ആളുകളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നതാണ്. കോടതി ആരെയും കുറ്റവിമുക്തരാക്കുന്നില്ല. അന്വേഷണം തടയുന്നുമില്ല. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കാം'- ജസ്റ്റിസ് സുമന്‍ ശ്യാം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരാഴ്ച്ചക്കിടെ മുവായിരത്തിലധികം ആളുകളെയാണ് ശൈശവ വിവാഹത്തിന്റെ പേരില്‍ അസമില്‍ കസ്റ്റഡിയിലെടുത്തത്. നാലായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങളാണുയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More