ഓടുന്ന ട്രെയിനിലും വന്യമൃഗങ്ങൾക്കു മുന്നിലുമുള്ള സെൽഫി ഭ്രമം അവസാനിപ്പിക്കണം - കേരള പോലീസ്

സെല്ഫി ഭ്രമം അതിരു കടക്കരുതെന്ന് കേരളാ പോലീസ്.  ഓടുന്ന ട്രെയിനിലും അപകടകരമായ മുനമ്പുകളിലും, വന്യമൃഗങ്ങൾക്കു മുന്നിലും വെള്ളച്ചാട്ടങ്ങൾക്കു സമീപവും സെൽഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്നത് അവിവേകമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സെൽഫി ഭ്രമം അതിരു കടക്കരുത്.

അതിരുകടക്കുന്ന സെൽഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങൾ ധാരാളം ശ്രദ്ധയിൽപ്പെട്ടു വരുന്നു. അപകട രംഗങ്ങളിൽ ഉൾപ്പെടെ എവിടെയും സെൽഫി എടുക്കുന്ന പൊതുസ്വഭാവത്തിൽ പ്രതിഫലിക്കുന്നത് അപക്വമായ മനോനിലയാണ്. ഓടുന്ന ട്രെയിനിലും അപകടകരമായ മുനമ്പുകളിലും, വന്യമൃഗങ്ങൾക്കു മുന്നിലും വെള്ളച്ചാട്ടങ്ങൾക്കു സമീപവും സെൽഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്നത് അവിവേകമാണ്.

അപകടകരമായ സ്ഥലങ്ങളിൽ വെച്ച് അശ്രദ്ധമായി സെൽഫി എടുക്കാൻ ശ്രമിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കേരള പൊലീസിന്റെ ബോധവൽക്കരണ ഫെയ്സ് ബുക്ക് കുറിപ്പ്. കേരളാ പോലീസിന്‍റെ ഈ നീക്കത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More