മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ വീട്ടിലിരിക്കണം, അല്ലാതെ നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്- കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദര്‍ശനത്തിനുമുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളാ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് പേടിയാണെങ്കില്‍ അദ്ദേഹം വീട്ടിലിരിക്കണം അല്ലാതെ നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും കെ സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ കേരളത്തിന്റെ പൊതുശല്യമായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി ഭയന്നോടുന്ന വഴിയോരങ്ങളില്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന അപ്രഖ്യാപിത വിലക്കുണ്ടെങ്കില്‍ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നിരത്തിലിറക്കി മുഖ്യമന്ത്രിയെ തടഞ്ഞിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ തടയാനുളള കരുത്ത് പിണറായി വിജയന്‍ ഭരണകൂടത്തിനുണ്ടോ എന്ന് നോക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കെ സുധാകരന്റെ കുറിപ്പ്

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിൽ ഒക്കെയുള്ള കോൺഗ്രസ് പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കാൻ കേരള  പോലീസിന് എന്താണ് അധികാരം? മുഖ്യമന്ത്രിക്ക് പേടിയാണെങ്കിൽ അദ്ദേഹം വീട്ടിലിരിക്കണം. അല്ലാതെ നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്. പിണറായി വിജയൻ കേരളത്തിന്റെ പൊതുശല്യം ആയി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന റോഡുകളിൽ സ്കൂളിൽ പോകാനായി കുട്ടികൾ കൂടി നിന്നാൽ പോലും അറസ്റ്റ് ചെയ്യപ്പെടും എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കുഞ്ഞുമക്കളെ വരെ ഭയന്ന് അദ്ദേഹം നെട്ടോട്ടമോടുകയാണ്.

പോലീസിലെ ചില ക്രിമിനലുകൾ ഞങ്ങളുടെ കൂടെയുള്ള പെൺകുട്ടികളുടെ മേൽ കൈ വെച്ചിട്ട് പോലും സംഘർഷഭരിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാതെ കോൺഗ്രസ് പ്രവർത്തകർ ആത്മസംയമനം പാലിക്കുകയാണ്. ജനദ്രോഹിയായ ഒരു മുഖ്യമന്ത്രിക്ക് വേണ്ടി  പ്രവർത്തകരെ വേട്ടയാടാനാണ് കേരള പോലീസിന്റെ തീരുമാനമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കടുത്ത തീരുമാനങ്ങളിലേക്ക് കടക്കും.  അതൊരിക്കലും പിണറായി വിജയന് അടിമപ്പണി എടുക്കുന്ന  പോലീസ്  ഉദ്യോഗസ്ഥർക്ക് നല്ലതിനാകില്ല.

മുഖ്യമന്ത്രി ഭയന്നോടുന്ന വഴിയോരങ്ങളിൽ കോൺഗ്രസിന്റെ പാർട്ടി സമ്മേളനങ്ങൾ അനുവദിക്കില്ലെന്ന അപ്രഖ്യാപിത വിലക്ക് കേരളത്തിൽ ഉണ്ടെങ്കിൽ  ഈ നാട്ടിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും നിരത്തിലിറക്കി മുഖ്യമന്ത്രിയെ ഞങ്ങൾ തടഞ്ഞിരിക്കും.അതിന്റെ മുന്നിൽ കെപിസിസി പ്രസിഡൻറ് എന്ന നിലയിൽ ഞാനുമുണ്ടാകും. ഞങ്ങളെ തടയാനുള്ള കരുത്ത് പിണറായി വിജയന്റെ ഭരണകൂടത്തിന് ഉണ്ടോ എന്ന് നമുക്ക് നോക്കാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 day ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 day ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More