മോദിയുടെയും മോഹന്‍ ഭാഗവതിന്റെയും മാത്രമല്ല ഇന്ത്യ എന്റേതുമാണ് - മഹ്‌മൂദ് മദനി

ഡല്‍ഹി: നരേന്ദ്രമോദിയുടെയും മോഹന്‍ ഭാഗവതിന്റെയും മാത്രമല്ല ഈ ഇന്ത്യ തന്റേതുകൂടിയാണെന്ന് ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ് പ്രസിഡന്റ് മഹ്‌മൂദ് മദനി. ഇസ്ലാം  പുറത്തുനിന്നും വന്ന മതമാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്നും ലോകത്തെ ഏറ്റവും പുരാതനമായ മതമാണ് ഇസ്ലാമെന്നും മഹ്‌മൂദ് മദനി പറഞ്ഞു. രാംലീലാ മൈതാനിയില്‍ നടന്ന ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യ നമ്മുടെ രാജ്യമാണ്. ഈ രാജ്യം മോദിയുടെയും മോഹന്‍ ഭാഗവതിന്റെയും മാത്രമല്ല, മഹ്‌മൂദിന്റെയും കൂടിയാണ്. മുസ്ലീങ്ങളുടെ ആദ്യ ജന്മഭൂമിയാണ് ഇന്ത്യ. മുസ്ലീങ്ങള്‍ക്ക് ഏറ്റവും മികച്ച രാജ്യമാണിത്.'- മഹ്‌മൂദ് മദനി പറഞ്ഞു. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയയെക്കുറിച്ചും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമത്തിന് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നും മഹ്‌മൂദ് മദനി ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്നും ഇന്ന് രാജ്യത്ത് പ്രാര്‍ത്ഥിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.' നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഞങ്ങള്‍ എതിരാണ്. എന്നാല്‍, സ്വമേധയാ മതം മാറുന്നവരെപ്പോലും ജയിലിലടയ്ക്കുകയാണ്. മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് ചില തീവ്ര സംഘടനകള്‍ പ്രവര്‍ത്തിക്കുകയാണ്. ബുള്‍ഡോസര്‍ രാജും പൊലീസ് നടപടികളും മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം പടരുന്നതിന്റെ സമീപകാല ഉദാഹരണങ്ങളാണ്'- മഹ്‌മൂദ് മദനി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More