ഒരു മനുഷ്യനെ ചൂലുകൊണ്ട് അടിക്കാൻ ആഹ്വാനം ചെയ്യാന്‍ സുരേന്ദ്രനാരാ ജന്മിയോ - സച്ചിന്‍ ദേവ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സച്ചിന്‍ ദേവ് എം എല്‍ എ. ന്യായീകരണമർഹിക്കാത്ത സദാചാര അക്രമമാണ് സഖാവ് ചിന്ത ജെറോമിനെതിരായി ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ ബി.ജെ.പി യുടെ പ്രസിഡൻ്റ് ചാണകത്തിൽ മുക്കിയ ചൂലുകൊണ്ട് ചിന്തയെ അടിക്കണമെന്ന് മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു. ഇത് കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേർന്ന പ്രസ്താവനയല്ല. ചാണകം മുക്കിയ ചൂലുകൊണ്ട് ഒരു മനുഷ്യനെ അടിക്കാൻ ആഹ്വാനം ചെയ്യാൻ ഇവിടെ ജന്മിത്തവും സുരേന്ദ്രൻ ജന്മിയുമല്ല എന്നു കൂടിയോർക്കണം - സച്ചിന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ന്യായീകരണമർഹിക്കാത്ത സദാചാര അക്രമമാണ് സഖാവ് ചിന്ത ജെറോമിനെതിരായി ഇപ്പോൾ നടക്കുന്നത്. ഗവേഷണ പ്രബദ്ധത്തിലെ പിശക് പൊതു സമൂഹത്തിനു മുൻപിൽ പറഞ്ഞിട്ടു പോലും തുടർന്ന് എത്ര നീചമായാണ് പലരും ആ ചെറുപ്പക്കാരിയോട് സാമൂഹ്യ മാധ്യമങ്ങളിലൂടെ  പെരുമാറിയത്. ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ഓരോന്നിനെയും നെഗറ്റീവ് ആംഗിളിൽ മാത്രം അവതരിപ്പിക്കുന്ന  ഐഡൻ്റിറ്റി വെളിപ്പെടുത്താത്ത ചില ലോക്ക്ഡ് പ്രൊഫൈലുകൾ സോഷ്യൽ മീഡിയകളിൽ സജീവമായുണ്ട്. ഒരിക്കലും പിടിക്കപ്പെടില്ലെന്നും ആരെയും അപകീർത്തിപരമായി തരംതാണ രീതിയിൽ തെറി പറയാമെന്നുമുള്ള തെറ്റായ ബോധമാണ് അവരെയെല്ലാം ഇപ്പൊഴും നയിക്കുന്നത്.

പൊതുപ്രവർത്തന രംഗത്ത് ഉന്നത ചുമതലകൾ വഹിക്കുന്ന പലരും ഇത്തരം പ്രചരണങ്ങളെ മുഖവിലയ്ക്കെടുക്കാറില്ല. എന്നാൽ ഒരു പൗരന് നിയമാനുസൃതം ജീവിക്കാനുള്ള അവകാശമുള്ള നാടാണ് നമ്മുടേത് എന്ന് ഓർക്കണം. "ഡിഫമേഷൻ " കുറ്റകരമായ ഒന്നാണ്. നിയമപരമായി അതിനെ കൈകാര്യം ചെയ്യുകയും ഓരോ വ്യക്തിയുടെയും വ്യക്തിത്വം സംരക്ഷിച്ചു കൊണ്ട് ജീവിക്കാനുള്ള നിയമപരിരക്ഷ ശക്തമായി പ്രയോഗിക്കാൻ തയ്യാറാവുകയോ ചെയ്താൽ ഇത്തരത്തിൽ മുഖം മൂടിയണിഞ്ഞ് തെറി പറഞ്ഞ് നടക്കുന്നവർ രക്ഷപ്പെട്ട് പോകണമെന്നില്ല.

ഒരു വ്യക്തി പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണ്. അവ ചിലപ്പോൾ ആരോപണങ്ങളുമാവാം. ആരോപണങ്ങളും വിമർശനങ്ങളും ആർക്കു ആർക്കെതിരെയും ഉന്നയിക്കാം.. ഒരാൾക്കെതിരെ ഇവ രണ്ടും ഉന്നയിക്കപ്പെട്ടതു കൊണ്ട് മാത്രം അയാൾ കുറ്റം ചെയ്തയാളായി മുദ്രകുത്തുന്നതും ശരിയല്ല. ചിന്തയെ കുറിച്ച്  അസഹ്യമായത് പലതും പ്രചരിപ്പിച്ചു. കേരളത്തിലെ ബി.ജെ.പി യുടെ പ്രസിഡൻ്റ് ചാണകത്തിൽ മുക്കിയ ചൂലുകൊണ്ട് ചിന്തയെ അടിക്കണമെന്ന് മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു.. ഇത് കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേർന്ന പ്രസ്താവനയല്ല. ചാണകം മുക്കിയ ചൂലുകൊണ്ട് ഒരു മനുഷ്യനെ അടിക്കാൻ ആഹ്വാനം ചെയ്യാൻ ഇവിടെ ജന്മിത്തവും സുരേന്ദ്രൻ ജന്മിയുമല്ല എന്നു കൂടിയോർക്കണം... 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 1 hour ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 4 hours ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 1 day ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 2 days ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More