പിജി സർട്ടിഫിക്കറ്റ് പുറത്തുകാണിച്ചാൽ സ്വകാര്യതയെ ബാധിക്കുമെന്ന് പറയുന്ന ആദ്യത്തെ ഭരണാധികാരിയാണ് മോദി - ഹരീഷ് വാസുദേവന്‍

പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ഡിഗ്രി സർട്ടിഫിക്കറ്റ് പുറത്തുകാണിച്ചാൽ സ്വകാര്യതയെ ബാധിക്കുമെന്ന് പറയുന്ന ലോകത്തെ ആദ്യത്തെ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.  സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഹരീഷ് വാസുദേവന്‍റെ വിമര്‍ശനം. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

നരേന്ദ്രമോദി 1978 ൽ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിഗ്രിയും 1983 ൽ ദൽഹി സർവ്വകലാശാലയിൽ നിന്നും PG യും എടുത്തു എന്നാണ് തെരഞ്ഞെടുപ്പു സത്യവാങ്മൂലങ്ങളിലെ അവകാശവാദം. ഡിഗ്രി സർട്ടിഫിക്കറ്റിന്റെയും PG സർട്ടിഫിക്കറ്റിന്റെയും പകർപ്പ് ചോദിച്ച് അരവിന്ദ് കെജ്‌രിവാൾ വിവരാവകാശ നിയമപ്രകാരം ഗുജറാത്ത് സർവ്വകലാശാലയിലും ഡൽഹി സർവ്വകലാശാലയിലും അപേക്ഷ നൽകുന്നു. വിവരം യൂണിവേഴ്‌സിറ്റികൾ നിഷേധിക്കുന്നു. കെജ്‌രിവാൾ കേന്ദ്രവിവരാവകാശ കമ്മീഷനെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങുന്നു. അതിനെ നരേന്ദ്രമോദി ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഗുജറാത്ത് യൂണിവേഴ്‌സിറ്റി പൊതുപണം ചെലവിട്ടു ഗുജറാത്ത് ഹൈക്കോടതീയിൽ ആ ഉത്തരവിനെ ചോദ്യം ചെയ്യുന്നു. ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഈ കേസ് വാദിക്കാൻ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത തന്നെ നേരിട്ട് പറന്നിറങ്ങുന്നു.

വാദം ബഹു രസമായിരുന്നു. "ജനാധിപത്യത്തിൽ അധികാരത്തിലിരിക്കുന്ന ആൾ ഡോക്ടറേറ്റ് ഉള്ളയാളായാലും നിരക്ഷരൻ ആയാലും അതിലൊരു വ്യത്യാസവുമില്ല. ഇതിലൊരു പൊതുതാൽപ്പര്യവുമില്ല. നരേന്ദ്രമോഡിയുടെ സ്വകാര്യതയെ വരെ ഇത് ബാധിക്കും. അതിനാൽ യൂണിവേഴ്‌സിറ്റിക്ക് ഇത് നൽകാനാവില്ല" മോഡീജീടെ മാർക്ക് ലിസ്റ്റല്ല സർട്ടിഫിക്കറ്റ് മാത്രമാണ് ചോദിച്ചത് എന്നായി കെജ്‌രിവാളിന്റെ വക്കീൽ. അത്തരമൊരു കോഴ്‌സിനെപ്പറ്റി ഒരു വിവരവും വെബ്‌സൈറ്റിൽ ലഭ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഇലക്ഷനിൽ നൽകിയ വിവരം ശരിയാണോ എന്നറിയാനുള്ള പൗരന്റെ പൊതുതാൽപ്പര്യമാണ് എന്നും വാദിച്ചു. കേസ് വിധിപറയാനായി മാറ്റി. സ്വന്തം ഡിഗ്രി സർട്ടിഫിക്കറ്റ് പുറത്തുകാണിച്ചാൽ സ്വകാര്യതയെ ബാധിക്കുമെന്ന് പറയുന്ന ലോകത്തെ ആദ്യത്തെ ഭരണാധികാരി ആവും മോദീജി.. UNESCO യുടെ അടുത്ത അവാർഡും...ഇന്ത്യയ്ക്ക് ഇത് അഭിമാനമുഹൂർത്തം. ??

(ജീ...... ലേശം, ഒരൽപം ഉളുപ്പ്)

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More