നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

വിഷുവിനെ സംബന്ധിച്ച് നിരവധി ഐതിഹ്യകഥകൾ നിലനില്ക്കുന്നുണ്ട്. അതിലേറ്റവും പ്രധാനവും മലയാളികൾക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുള്ളതുമായ കഥ ഭഗവാൻ കൃഷ്ണൻ സർവ്വ പരാക്രമിയായ നരകാസുരനെ നിഗ്രഹിച്ച ദിനത്തിൻ്റെ സ്മരണയും ആഘോഷവുമാണ് വിഷുവെന്നതാണ്. 

ഭൂമിദേവിയുടെ പുത്രനായ നരകാസുരൻ സർവ്വലോകങ്ങളിലും ഭീതി പടർത്തിയ പരാക്രമിയുമായിരുന്നു. അതിശക്തിമാനും വരപ്രാപ്തിയുമുള്ള ഈ അസുരരാജാവ് ഇന്ദ്രന് നേരെ പോലും ഭീഷണി ഉയർത്തി. ഇന്ദ്രൻ്റെ വെൺകൊറ്റ കുട മോഷ്ടിച്ചു. ഇന്ദ്രമാതാവായ അതിദിയുടെ കുണ്ഡലങ്ങളും കവർന്നെടുത്ത്‌. സ്ത്രീകളെ നാടെങ്ങും വേട്ടയാടി. 16000 ഓളം രാജകുമാരിമാരെ പിടിച്ചുകെട്ടി തൻ്റെ അന്തപുരത്തിൽ താമസിപ്പിച്ചു. 

നരകാസുര ദ്രോഹം സഹിക്കാനാവാതെ ജനങ്ങളിളകി. അവർ ഭഗവാൻ കൃഷ്ണനെ സമീപിച്ച് നരകാസുര ഭീഷണിയെ കുറിച്ച് പരാതി അറിയിക്കുകയും പരിഹാരമുണ്ടാവണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു. കൃഷ്ണൻ കാര്യങ്ങൾ മനസിലാക്കി നരാകസുരനെ വധിച്ച് ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തി. ഐതിഹ്യകഥയിലെ വിഷു നരാകാസുരനിഗ്രഹത്തിൻ്റെ സ്മരണയാണ്.

അഭിനവ നരകാസുരന്മാർ രാഷ്ട്രസമ്പത്താകെ കവരുകയും തങ്ങൾക്ക് അനഭിമതരായവരെ ഭക്ഷണത്തിൻ്റെയും വസ്ത്രത്തിൻ്റെയും പ്രണയത്തിൻ്റെയും പേരിൽ വേട്ടയാടുകയുമാണ്. ഇലക്ട്രൽ ബോണ്ടും പൊതുമേഖല വില്പനയും വഴി നാടിനെ കൊള്ളയടിക്കുന്നു. ബിൽക്കീസ് ബാനു തൊട്ട് മനീഷ വാല്മീകി വരെ എത്രയോ സ്ത്രീകൾ നാടെങ്ങും വേട്ടയാടപ്പെടുന്നു. മണിപ്പൂരിൽ സ്ത്രീകളെ നഗ്നകളാക്കി നടത്തിക്കുന്നു. ബലാത്സംഗം ചെയ്ത ചുട്ടുകൊല്ലുന്നു ..

ഈ നരകാസുരവാഴ്ച അവസാനിപ്പിക്കാനുള്ള ആലോചനകളുടെ ആഘോഷമാണ് ഈ വർഷത്തെ വിഷു ...

എല്ലാവർക്കും വിഷു ആശംസകൾ..

Contact the author

K T Kunjikkannan

Recent Posts

Web Desk 10 hours ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 12 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 13 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 15 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More