കാസര്‍ഗോഡ്: കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ റിപ്പബ്ലിക് ദിന പോസ്റ്റര്‍ വിവാദത്തില്‍. റിപ്പബ്ലിക് ദിനാശംസ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ടതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത്. ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ്, ബി ആർ അംബേദ്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കർ ഉൾപ്പെടുന്ന ഫോട്ടോ ഫൈസൽ പങ്കുവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംഭവം വിവാദമായതിന് പിന്നാലെ പി കെ ഫൈസല്‍ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ ഷോര്‍ട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയം സാമൂഹിക മാധ്യമങ്ങളിള്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി പികെ ഫൈസല്‍ രംഗത്തെത്തി. ഈ പോസ്റ്റ് താന്‍ ഷെയര്‍ ചെയ്തതല്ലെന്നും മറ്റാരോ മനപൂര്‍വ്വം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്തതാണെന്നും ഫൈസല്‍ പറഞ്ഞു. തുടര്‍ന്ന് പോസ്റ്റ് പിൻവലിക്കുകയും പകരം ഡിസിസി പ്രസിഡന്റിന്റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി രണ്ടാമത് റിപബ്ലിക്ക് ദിന ആശംസ പോസ്റ്റ് ചെയുകയും ചെയ്തു.