ഡല്‍ഹി: വാഹനപ്പെരുപ്പം തടഞ്ഞ് അന്തരീക്ഷ മലീനീകരണം തടയുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഒരു കുടുംബത്തിന് ഒരു വാഹനം എന്ന നിയമം കൊണ്ടുവരണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരിസ്ഥിതിയെ സംരക്ഷിക്കുക, അന്തരീക്ഷ മലീനീകരണം തടയുക എന്നിവ കൂടുതല്‍ പ്രസത്മാകുന്ന ഒരു സാഹചര്യമാണ് സംജാതമായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് നയപരമായ കാര്യമാണെന്നും നയപരമായ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണെന്നും അതില്‍ കോടതി ഇടപെടുന്നില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.