ഡൽഹിയില്‍ വീണ്ടും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ

ഡൽഹിയിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 7.55നാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.  പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും മറ്റ് നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 

അഫ്ഗാനിസ്ഥാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫൈസാബാദിന് 79 കി.മീ. തെക്കായി 200 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ഡൽഹിയിൽ അഞ്ച് ദിവസത്തിനിടെ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. കഴിഞ്ഞ ഞായറാഴ്ച റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ പ്രകമ്പനങ്ങളുണ്ടായിരുന്നു.

എന്താണ് ഭൂചലനം?

ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിനെയാണ് ഭൂകമ്പം അല്ലെങ്കില്‍ ഭൂചലനം എന്നു പറയുന്നത്. ഭൂമിയുടെ ഉള്ളിൽ നടക്കുന്ന വിവർത്തന പ്രവർത്തനങ്ങൾ (Tectonic Activities), അഗ്നിപർവ്വത പ്രവർത്തനങ്ങൾ (Volcanic Activities) എന്നീ രണ്ടു കാരണങ്ങള്‍കൊണ്ടാണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. ഇവരണ്ടുമല്ലാതെ അണക്കെട്ടുകൾ ഉണ്ടാക്കുന്നതു പോലുള്ള കടുത്ത സമ്മർദ്ദം ഭൂവൽക്കത്തിലെ ചെറുഭ്രംശരേഖകൾക്ക് താങ്ങാനാവാതെ വരുമ്പോഴും ഭൂമികുലുക്കമുണ്ടാവാറുണ്ട്. ഇത്തരം ചലനങ്ങളെ പ്രേരിത ചലനങ്ങൾ എന്നു വിളിക്കുന്നു. മറ്റു മാനുഷിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന (ഉദാ: അണുബോംബ് സ്ഫോടനം, ഖനി പ്രവർത്തനങ്ങൾ) ഭൂവല്ക ചലനങ്ങൾക്ക് ഭൂകമ്പം എന്നു സാധാരണ പറയാറില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

Web Desk 10 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More