ഋഷഭ് പന്തിനെ ചികിത്സിക്കാന്‍ പ്രത്യേക വൈദ്യ സംഘത്തെ നിയോഗിച്ച് ബി സി സി ഐ

ഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ ചികിത്സിക്കാന്‍ പ്രത്യേക വൈദ്യ സംഘത്തെ നിയോഗിച്ച് ബി സി സി ഐ. മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാരും ബിസിസിഐ നിയോഗിച്ച പ്രത്യേക ഡോക്ടര്‍മാരും ചേര്‍ന്നാണ് ഋഷഭ് പന്തിന്‍റെ ചികിത്സാ രീതിയില്‍ ഇനിമുതല്‍ തീരുമാനങ്ങള്‍ കൈകൊള്ളുക.

അതേസമയം, ഋഷഭ് പന്തിന്‍റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്നും താരത്തെ ഐസിയുവില്‍ നിന്നും മാറ്റിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ എം ആര്‍ ഐ സ്കാന്‍ അടക്കമുള്ള പരിശോധനകള്‍ നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അതിനാല്‍ ഓപ്പറേഷന്‍ വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. കാൽമുട്ടിലെയും പാദത്തിലെയും നീര് കുറവില്ലാത്തതിനാലാണ് എം ആർ ഐ സ്കാൻ വൈകിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സര്‍ജറി അടക്കമുള്ള ചികിത്സയ്ക്ക് പന്തിനെ വിധേയമാക്കിയിരുന്നു. അപകടത്തില്‍ കാല്‍ പാദത്തിനും ഉപ്പൂറ്റിക്കുമാണ് സാരമായ പരിക്ക് സംഭവിച്ചിരിക്കുന്നത്. തലയ്ക്കും ആന്തരിക അവയവങ്ങള്‍ക്കും കാര്യമായ പരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഋഷഭ് പന്ത് ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 19 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 2 days ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More