കൊവിഡ് മുന്‍നിര്‍ത്തി ഭാരത് ജോഡോ യാത്ര തടയാനാണ് കേന്ദ്രം ശ്രമിക്കുന്നത്- ശിവസേന

മുംബൈ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുല്‍ ഗാന്ധിക്ക് കത്തയച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശിവസേന. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് മറ്റ് മാര്‍ഗങ്ങളില്ലാതായതോടെയാണ് കൊവിഡിന്റെ പേരുപറഞ്ഞ് കത്തയച്ചതെന്ന് ശിവസേന പറയുന്നു. പാര്‍ട്ടി മുഖപത്രമായ സാമനയിലാണ് കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം.

'കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ യാത്ര നിര്‍ത്തിവയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. രാഹുല്‍ ഗാന്ധിയുടെ പദയാത്ര നൂറുദിവസം പൂര്‍ത്തിയാക്കി മുന്നോട്ടുപോവുകയാണ്. വലിയ ജനപിന്തുണയും യാത്രയ്ക്ക് ലഭിക്കുന്നുണ്ട്. നിയമത്തിന്റെ വഴിയെയോ ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞോ യാത്ര തടയാന്‍ ബിജെപി സര്‍ക്കാരിനായില്ല. ഇതോടെയാണ് കൊവിഡിനെ പുറത്തിറക്കിയത്. ഭാരത് ജോഡോ യാത്രയിലെ തിരക്കുകാരണം കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന ഭയം ന്യായമാണ്. എന്നാല്‍ മൂന്നുവര്‍ഷംമുന്‍പ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഗുജറാത്തിലേക്ക് കൊണ്ടുവന്ന് ലക്ഷക്കണക്കിന് ജനങ്ങളെ കൂട്ടി പരിപാടി നടത്തിയത് നിങ്ങളാണ്'- ശിവസേന മുഖപത്രത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ചൊവ്വാഴ്ച്ചയാണ് യാത്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും ആരോഗ്യമന്ത്രി കത്തയച്ചത്. മാസ്‌കുകള്‍ ധരിക്കണം, സാനിറ്റൈസറുകള്‍ ഉപയോഗിക്കണം, പ്രതിരോധ വാക്‌സിനുകള്‍ സ്വീകരിച്ചവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രി അയച്ച കത്തിലുളളത്. നിര്‍ദേശങ്ങള്‍ പാലിക്കാനാവുന്നില്ലെങ്കില്‍ ദേശീയതാല്‍പ്പര്യം കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. 

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More