സോഷ്യല്‍മീഡിയ നിറയെ രാഹുലും ഭാരത് ജോഡോ യാത്രയുമായതിന്റെ അങ്കലാപ്പിലാണ് ബിജെപി- കോണ്‍ഗ്രസ്‌

ഡല്‍ഹി: കൊവിഡ് മാനദണ്ഡം പാലിക്കാന്‍ തയാറല്ലെങ്കില്‍ ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുല്‍ ഗാന്ധിക്ക് കത്തയച്ച സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ലോക്‌സഭാ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചത്. ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ബിജെപിയെ അസ്വസ്ഥരാക്കുന്നുണ്ടെന്നും യാത്രയെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നതെന്നുമാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അധീര്‍ രഞ്ജന്‍ ചൗധരി കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രതികരണം ബിജെപിയെ ഭയപ്പെടുത്തിയിരിക്കുകയാണെന്നും യാത്രയില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുളള നീക്കമാണ് അവര്‍ ഇപ്പോള്‍ നടത്തുന്നതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

'സോഷ്യല്‍ മീഡിയ നിറയെ രാഹുല്‍ ഗാന്ധിയും ഭാരത് ജോഡോ യാത്രയുമാണ്. യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ബിജെപിയെ ഞെട്ടിച്ചു. ഗുജറാത്തില്‍ വീടുകള്‍ കയറി വോട്ടുചോദിക്കുമ്പോള്‍ പ്രധാനമന്ത്രി മാസ്‌ക് വച്ചിരുന്ന? കേന്ദ്ര ആരോഗ്യമന്ത്രിക്ക് ചിലപ്പോള്‍ യാത്ര അത്രയ്ക്ക് ഇഷ്ടമായിട്ടുണ്ടാവില്ല. പക്ഷെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇഷ്ടമായിട്ടുണ്ട്. ഗോഡി മീഡിയ പ്രചരിപ്പിക്കുന്ന പ്രൊപ്പഗാണ്ടകള്‍ പൊളിക്കാന്‍ യാത്രയ്ക്കായി'- അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനുമാണ് കേന്ദ്ര ആരോഗ്യമന്ത്രി കത്തയച്ചത്. മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിക്കണം, പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തിലുളളത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറല്ലെങ്കില്‍ യാത്ര അവസാനിപ്പിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More