ഞങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ ഏതറ്റം വരെയും പോകും; ശ്രീധരനത് വഴിയേ മനസിലാകും - കെ സുധാകരന്‍

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സി കെ ശ്രീധരനെ വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത്‌ തെളിയിക്കപ്പെടുക തന്നെ ചെയ്യും. ഞങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ കോൺഗ്രസ്‌ ഏതറ്റം വരെയും പോകും. ശ്രീധരനത് വഴിയേ മനസിലായിക്കോളുമെന്ന് കെ സുധാകരന്‍ പറഞ്ഞു. 

'പെരിയയിലെ കുട്ടികളെ മൃഗീയമായി കൊന്നതാണ്. ഒരു തെറ്റും ചെയ്യാത്ത ആ മക്കളുടെ തല വെട്ടിപ്പൊളിച്ചതാണ്. ഇത് ചെയ്തത് സിപിഎം ആണ്. ആസൂത്രിതമായി തന്നെ. ഏതെങ്കിലും ശ്രീധരൻ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത്‌ തെളിയിക്കപ്പെടുക തന്നെ ചെയ്യും. ഞങ്ങളുടെ കുട്ടികൾക്ക് നീതി വാങ്ങി കൊടുക്കാൻ  കോൺഗ്രസ്‌ ഏതറ്റം വരെയും പോകും. ശ്രീധരനത് വഴിയേ മനസിലായിക്കോളും. കൂടെയുള്ളവർ മരണപ്പെട്ടാൽ പിറ്റേന്ന് തന്നെ കുടുംബസമേതം വിനോദയാത്ര പോകുന്ന നേതാക്കളുടെ പാരമ്പര്യമല്ല കോൺഗ്രസിന്റേത്. ഈ പാർട്ടിയിലെ ഓരോ പ്രവർത്തകനും ഞങ്ങൾക്ക് ജീവനാണ്. അതിൽ തൊട്ട് കളിച്ചവരെയൊന്നും വെറുതെ വിടാൻ ഞങ്ങളനുവദിക്കില്ല. നിയമത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് ഈ കൊലയാളിക്കൂട്ടത്തിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരിക്കും. സിപിഎമ്മിന്റെ അടുക്കളപ്പുറത്തെ എച്ചിൽ നക്കാൻ ഒരുപാട് അടിമകൾ ഇന്നാട്ടിലുണ്ട്. പിണറായി വിജയൻ എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കഴിച്ച്, AKG സെന്ററിൽ വാലാട്ടി നിൽക്കാൻ ഒരാൾ കൂടെ ഉണ്ടായി എന്ന് കേരളം ശ്രീധരനെ ഓർത്തു സഹതപിക്കും' - കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സി കെ ശ്രീധരനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രനും രംഗത്തെത്തി. മൃഗീയ കൊലപാതകത്തിന്റെ നാള്‍വഴികള്‍ കൃത്യമായി അറിയുന്ന ശ്രീധരന്‍ എന്തുകാരണം കൊണ്ടായാലും പാര്‍ട്ടി വിട്ടതിനേക്കാള്‍ ഇപ്പോള്‍ ചെയ്തതാണ് അക്ഷന്തവ്യമായ അപരാധമെന്ന് മുല്ലപ്പളളി പറഞ്ഞു. പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നത് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തോട് കാട്ടിയ കൊടുംക്രൂരതയ്ക്കപ്പുറം നീതിബോധമുളള പൊതുസമൂഹത്തോട് കാട്ടിയ നിന്ദയും അവഹേളനവുമാണെന്ന് അദ്ദേഹം പറഞ്ഞു. കാലവും ചരിത്രവും സി കെ ശ്രീധരന് മാപ്പുതരില്ലെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 3 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 3 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More