ദോഹ: കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സൂപ്പര്‍ താരം നെയ്മര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്നെയും ഫുട്ബോളിനെയും സ്നേഹിക്കുന്നവര്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്. 'ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നെയ്മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്ക്കുന്ന ആരാധകന്റെയും കുട്ടിയുടെയും ചിത്രവും നെയ്മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ 4 ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമിലെ നെയ്മറുടെ ഗോളിന് മറുപടിയായി 10 മിനുറ്റിന്റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. എന്നാല്‍ ആദ്യ കിക്കെടുത്ത റോഡ്രിഗോ ഷോട്ട് പാഴാക്കിയതില്‍ തുടങ്ങിയ സമ്മര്‍ദം അതിജീവിക്കാന്‍ ബ്രസീലിന് സാധിച്ചിരുന്നില്ല. ലോകകപ്പില്‍ ബ്രസീല്‍ പരാജയപ്പെട്ടതിനുപിന്നാലെ ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക