ബിജെപിക്ക് ജനവിധിയില്ല; ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ഭരണം കൈയാളുന്നത് അട്ടിമറിയിലൂടെ -സിപിഎം

രാജ്യത്തെ സംസ്ഥാനങ്ങളിൽ ബിജെപിക്ക് സ്വന്തമായി നിയമസഭാ തെരഞ്ഞെടുപ്പുകൾ വിജയിക്കാനായത് ഇരുപത്തിയെട്ടിൽ ഒൻപത് ഇടങ്ങളിൽ മാത്രമാണെന്ന് സിപിഎം. കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മറ്റ് പാർട്ടികളുടെ എംഎൽഎമാരെ വിലയ്‌ക്കെടുത്താണ് ബിജെപി സർക്കാരുകൾ ഉണ്ടാക്കിയത്. 14  സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപി ഇതര പാർട്ടികളാണ്. ജനങ്ങൾക്കിടയിൽ ബിജെപി വിരുദ്ധവികാരം ശക്തമാണെന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. പണക്കൊഴുപ്പിന്റെ ബലത്തിലും ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിച്ചും ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തിയും പ്രതിപക്ഷ കക്ഷികളിലെ  പ്രത്യയശാസ്ത്രദാരിദ്ര്യത്തെ മുതലെടുത്തുമാണ് ബിജെപിക്ക് അവരുടെ ശരിക്കുള്ള ജനസ്വാധീനത്തിൽ കവിഞ്ഞുള്ള അധികാരം നേടാനായാതെന്നും സിപിഎം ആരോപിച്ചു. 

 ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

രാജ്യത്തെ സംസ്ഥാനങ്ങളിൽ ബിജെപിക്ക് സ്വന്തമായി നിയമസഭാ തെരഞ്ഞെടുപ്പുകൾ വിജയിക്കാനായത് ഇരുപത്തിയെട്ടിൽ ഒൻപത് ഇടങ്ങളിൽ മാത്രമാണ്. കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മറ്റ് പാർടികളുടെ എംഎൽഎമാരെ വിലയ്‌ക്കെടുത്താണ് ബിജെപി സർക്കാരുകൾ ഉണ്ടാക്കിയത്. 14  സംസ്ഥാനങ്ങൾ ഭരിക്കുന്നത് ബിജെപി ഇതര പാർടികളാണ്. ജനങ്ങൾക്കിടയിൽ ബിജെപി വിരുദ്ധവികാരം ശക്തമാണെന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. പണക്കൊഴുപ്പിന്റെ ബലത്തിലും ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിച്ചും ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തിയും പ്രതിപക്ഷ കക്ഷികളിലെ  പ്രത്യയശാസ്ത്രദാരിദ്ര്യത്തെ മുതലെടുത്തുമാണ് ബിജെപിക്ക് അവരുടെ ശരിക്കുള്ള ജനസ്വാധീനത്തിൽ കവിഞ്ഞുള്ള അധികാരം നേടാനായത്.

കോർപ്പറേറ്റ് പ്രീണന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വൻതോതിലുള്ള കോർപറേറ്റ് സാമ്പത്തിക സഹായം രഹസ്യവഴികളിൽ ബിജെപിക്ക് ലഭിക്കുന്നുണ്ട്. അവ സ്വീകരിക്കുന്നതിനായി ഇലക്ടറൽ ബോണ്ട് പോലെയുള്ള കുറുക്കുവഴികളും ബിജെപിയുടെ കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ജനപ്രതിനിധികളെയും മറ്റ് പാർടികളിലെ നേതാക്കളെയും വിലയ്ക്ക് വാങ്ങാൻ ബിജെപിക്ക് ഇത് സഹായകമാകുന്നു.

നിലവിൽ ബിജെപി സർക്കാർ ഭരണത്തിലിരിക്കുന്ന ഗോവയിലും അരുണാചൽപ്രദേശിലും മറ്റും സമാനരീതിയിൽ ജനപ്രതിനിധികളെ വിലയ്‌ക്കെടുത്ത് ഭരണം പിടിച്ചിട്ടുണ്ട്. ബിജെപി ദുർബലമായ ഇടങ്ങളിൽ കോൺഗ്രസിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും ജനപ്രതിനിധികളെ ബിജെപിയിലേക്ക് എത്തിച്ചും പിന്നീട് അവരെ ബിജെപി സ്ഥാനാർഥികളായി തെരഞ്ഞെടുപ്പിൽ നിർത്തിയും പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയസംവിധാനത്തെ മൊത്തത്തിൽ വിലയ്‌ക്കെടുക്കുന്ന ബിജെപിയുടെ പദ്ധതി പല സംസ്ഥാനങ്ങളിലും നടപ്പിലായിട്ടുണ്ട്. ബിജെപിയുമായി സഖ്യത്തിലുള്ള ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മധ്യസ്ഥതയിൽ തെലങ്കാന രാഷ്ട്രസമിതിയുടെ എംഎൽഎമാരെ കോടികൾ കൊടുത്ത് വിലയ്‌ക്കെടുക്കാൻ നടത്തിയ ശ്രമങ്ങൾ രാജ്യത്തെ മാധ്യമങ്ങൾ സചിത്രം റിപ്പോർട്ട് ചെയ്തിരുന്നു. 

സംസ്ഥാനങ്ങൾ തോറുമുള്ള ശക്തമായ ബിജെപി വിരുദ്ധ ജനവികാരം ബലപ്പെടുത്തണമെങ്കിൽ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
K T Kunjikkannan 2 weeks ago
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More