കര്‍ഷകര്‍ ഒന്ന് പണിമുടക്കിയാല്‍ തീരാവുന്നതെയുളളു കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരം- രാകേഷ് ടിക്കായത്ത്

ഡല്‍ഹി: രാജ്യത്തെ എല്ലാ കര്‍ഷകരും ഒരു ദിവസം പണിമുടക്കിയാല്‍ തീരാവുന്നതെയുളളു കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതിരുന്നാല്‍ വീണ്ടും ശക്തമായ കര്‍ഷക പ്രക്ഷോഭം ഉണ്ടാകുമെന്നും ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ അവരുടെ കടമകള്‍ നിര്‍വഹിക്കാന്‍ നിര്‍ബന്ധിതരാവുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. 

'കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതിരുന്നാല്‍ ഇനിയും ശക്തമായ കര്‍ഷക മുന്നേറ്റം കേന്ദ്രസര്‍ക്കാര്‍ കാണും. കേന്ദ്രം കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായിരുന്നു അന്നത്തെ സമരം. ചെറുതായി ആരംഭിച്ച് രാജ്യമെങ്ങും പടര്‍ന്ന ജനകീയ സമരത്തിനുമുന്നില്‍ മോദിസര്‍ക്കാരിന് അവസാനം മുട്ടുമടക്കേണ്ടിവന്നു. എന്നിട്ടും ഒരു വിളയ്ക്കും ന്യായമായ വില കിട്ടുന്നില്ല. വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. ഈ ഘട്ടത്തിലാണ് വീണ്ടും കാര്‍ഷിക സമരത്തിന്റെ ആവശ്യകത  ഉയരുന്നത്'- രാകേഷ് ടിക്കായത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ഷകരുടെ ഐക്യമില്ലാതാക്കാന്‍ പല തരത്തിലും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഐക്യം വര്‍ധിച്ചതല്ലാതെ ശിഥിലമായില്ലെന്നും ടിക്കായത്ത് പറഞ്ഞു. കര്‍ഷകര്‍ക്കും പാവപ്പെട്ട ജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുളള പോരാട്ടങ്ങളാണ് ഇന്നത്തെ ചര്‍ച്ചാവിഷയമെന്നും സമരങ്ങള്‍ ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 4 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More