തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു - എ വിജയരാഘവന്‍

തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. യുപിഎ സർക്കാരിന്‍റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ സമ്മർദ്ദഫലമായാണ്‌ തൊഴിലുറപ്പ്‌ പദ്ധതി ആരംഭിച്ചത്‌. അത്‌ അട്ടിമറിക്കാനാണ്‌ നീക്കം. പദ്ധതിയിൽ വർഷത്തിൽ നൂറുദിവസം തൊഴിൽ നൽകുമെന്നായിരുന്നു വ്യവസ്ഥ. നരേന്ദ്ര മോദി അധികാരത്തിലെത്തും മുമ്പ്‌ നൽകിയ വാഗ്‌ദാനങ്ങൾ ഒന്നും നടപ്പാക്കുന്നില്ല. മോദി സർക്കാരിന്റെ തീവ്ര വർഗീയ–കോർപറേറ്റ്‌ നയങ്ങൾക്കെതിരെ കർഷകരും കർഷകത്തൊഴിലാളികളും യോജിച്ചുള്ള മഹാപ്രക്ഷോഭത്തിന്‌ തയ്യാറെടുക്കണമെന്നും എ വിജയരാഘവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

തൊഴിലുറപ്പ്‌ പദ്ധതി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. യുപിഎ സർക്കാരിന്റെ കാലത്ത്‌ ഇടതുപക്ഷത്തിന്റെ സമ്മർദ്ദഫലമായാണ്‌ തൊഴിലുറപ്പ്‌ പദ്ധതി ആരംഭിച്ചത്‌. അത്‌ അട്ടിമറിക്കാനാണ്‌ നീക്കം. പദ്ധതിയിൽ വർഷത്തിൽ നൂറുദിവസം തൊഴിൽ നൽകുമെന്നായിരുന്നു വ്യവസ്ഥ. അത്‌ ഗ്രാമീണ മേഖലകളിൽ ലക്ഷക്കണക്കിന്‌ പാവങ്ങൾക്ക്‌ ആശ്വാസമായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തും മുമ്പ്‌ നൽകിയ വാഗ്‌ദാനങ്ങൾ ഒന്നും നടപ്പാക്കുന്നില്ല. സ്വാമിനാഥൻ കമ്മീഷൻ നിർദേശിച്ച പ്രകാരം കാർഷിക ഉൽപ്പന്നങ്ങൾക്ക്‌ വില നൽകിയില്ല. വിളകൾക്ക്‌ സംരക്ഷണമില്ല. കൃഷിചെയ്യാൻ സഹായവുമില്ല. കർഷക ഇൻഷുറൻസ്‌ പദ്ധതിയും കൃത്യമായി നടപ്പാക്കിയില്ല. 12 സ്വകാര്യ ഇൻഷുറൻസ്‌ കമ്പനികൾക്കു മാത്രമാണ്‌ നേട്ടമുണ്ടായത്‌. വൻകിട കോർപറേറ്റുകൾക്ക്‌ കൃഷിയിടം തീറെഴുതി. വിലക്കയറ്റവും തൊഴിലില്ലായ്‌മയും മുമ്പെങ്ങുമില്ലാത്തവിധം കുതിക്കുകയാണ്‌. കേരളത്തിൽ ഇഎംഎസ്‌ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമം സംസ്ഥാനത്തിന്റെ കുതിപ്പിന്‌ വഴിയൊരുക്കി. മറ്റു സംസ്ഥാനങ്ങളിൽ ഭൂപ്രശ്‌നങ്ങൾ ഏറെയാണ്‌. ഇത്‌ പരിഹരിക്കാൻ മോദി തയ്യാറാവുന്നില്ല. മോദി സർക്കാരിന്റെ തീവ്ര വർഗീയ–കോർപറേറ്റ്‌ നയങ്ങൾക്കെതിരെ കർഷകരും കർഷകത്തൊഴിലാളികളും യോജിച്ചുള്ള മഹാപ്രക്ഷോഭത്തിന്‌ തയ്യാറെടുക്കണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More