ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശ്. മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ പ്രത്യയശാസ്ത്രമാണ് വെല്ലുവിളിയെന്നും നരേന്ദ്രമോദിയുടെ നയങ്ങള്‍ രാജ്യത്തെ വിഭജിപ്പിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര ഇന്ത്യയെ ഒന്നിപ്പിക്കുമെന്നും ജയ്‌റാം രമേശ് പറഞ്ഞു. പദയാത്രയുടെ ഭാഗമായി രാജസ്ഥാനിലെ ജലവാര്‍ ജില്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭാരത് ജോഡോ യാത്ര ഒരു വ്യക്തിയുടേതല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാനും രാജ്യത്തിനുമുന്നിലെ വെല്ലുവിളികളെ നേരിടാനുമുളള കൂട്ടായ യാത്രയാണ്. ബിജെപി രാഷ്ട്രത്തെ ഭിന്നിപ്പിക്കും. സാമ്പത്തിക അസമത്വം കൂടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരെ ഭിന്നിപ്പിക്കുന്ന പ്രത്യയശാത്രമാണ് മറ്റൊരു വെല്ലുവിളി. ഞങ്ങള്‍ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയമല്ല ഈ യാത്രയുടെ ലക്ഷ്യം. കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി ആശയപരമായ പോരാട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ കോണ്‍ഗ്രസ് പിന്നിലായിരുന്നു. തെരഞ്ഞെടുപ്പുകള്‍ക്കായിരുന്നു അന്ന് പാര്‍ട്ടി മുന്‍ഗണന നല്‍കിയത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യും. എന്നാല്‍ ആശയപരമായ പോരാട്ടങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്'- ജയ്‌റാം രമേശ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ അടിസ്ഥാന തത്വം. ബിജെപി ഒരു രാഷ്ട്രം, ഒരു മനുഷ്യന്‍ (വണ്‍ നേഷന്‍, വണ്‍ മാന്‍) എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. കോണ്‍ഗ്രസ് ജനങ്ങള്‍ തമ്മിലുളള ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. രാഷ്ട്രീയ സ്വേഛാധിപത്യം യാഥാര്‍ത്ഥ്യമാവുകയാണ്. അവര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുന്നു. മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും പ്രദേശത്തിന്റെയും പേരില്‍ ബിജെപി ഭിന്നിപ്പുണ്ടാക്കുകയാണ്. ഇതിനെല്ലാമെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ശബ്ദമാണ് ഭാരത് ജോഡോ യാത്ര'- ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 14 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More