കൂൺ ഉപയോഗിച്ച് കോഫി; പരിചയപ്പെടുത്തി മന്ത്രി പി രാജീവ്‌

'കൂൺ ഉപയോഗിച്ച് കോഫി' സംരംഭത്തെ പരിചയപ്പെടുത്തി മന്ത്രി പി രാജീവ്‌. കാപ്പിക്കുരുവും മഷ്റൂമും ചേർത്ത് യുവസംരംഭകൻ ലാലു തോമസ് ആരംഭിക്കുന്ന ലാബേ മഷ്റൂം കോഫീ പൗഡറിൻ്റെ ലോഞ്ച് നിർവ്വഹിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് കൂൺ ചേർത്തുള്ള കാപ്പിപ്പൊടി ഒരു ഉൽപ്പന്നമായി പുറത്തിറങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കൂൺ ഉപയോഗിച്ച് കോഫി. സംശയിക്കേണ്ട; ഒരു സംരംഭം യാഥാർത്ഥ്യമായിക്കഴിഞ്ഞു. 

കേരളത്തിൽ നിന്ന് മഷ്റൂം കോഫി. കാപ്പിക്കുരുവും മഷ്റൂമും ചേർത്ത് യുവസംരംഭകൻ ലാലു തോമസ് ആരംഭിക്കുന്ന ലാബേ മഷ്റൂം കോഫീ പൗഡറിൻ്റെ ലോഞ്ച് നിർവ്വഹിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് കൂൺ ചേർത്തുള്ള കാപ്പിപ്പൊടി ഒരു ഉൽപ്പന്നമായി പുറത്തിറങ്ങുന്നത്. 

ഒരു കർഷകൻ എന്ന നിലയിൽ നിന്ന് ഒരു സംരംഭകൻ എന്ന തലത്തിലേക്കുള്ള വളർച്ചയിൽ സർക്കാർ പലഘട്ടങ്ങളിലും ലാലുവിനെ പിന്തുണച്ചിട്ടുണ്ട്. ഉൽപ്പന്നം വികസിപ്പിക്കുന്നതിനാവശ്യമായ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും മാർക്കറ്റിങ്ങ് സ്ട്രാറ്റജി വികസിപ്പിക്കാനുമെല്ലാം സഹായം സർക്കാർ നൽകിയിരുന്നു. സർക്കാരിൻ്റെ സഹായം ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു പ്രൊഡക്റ്റ് പാറ്റൻ്റോടുകൂടി രംഗത്തിറക്കാൻ സാധിക്കുമായിരുന്നില്ല എന്ന ലാലുവിൻ്റെ അഭിപ്രായം സർക്കാരിനുള്ള അംഗീകാരം എന്നതിനൊപ്പം തന്നെ സംരംഭകർക്കുള്ള സന്ദേശം കൂടിയാണ്. നിങ്ങൾ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ കേരളം അതിനുള്ള മികച്ച കേന്ദ്രമാണെന്നും സർക്കാർ ഒപ്പമുണ്ടെന്നുമുള്ള സന്ദേശം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 week ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 week ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 week ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 week ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 week ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More